വികെ ശശികലയെ തിരിച്ചെടുക്കുന്നതിനെ ചൊല്ലി അണ്ണാ ഡിഎംകെയില്‍ ഭിന്നത രൂക്ഷം; പനീര്‍സെല്‍വത്തിന്‍റെ തട്ടകമായ തേനിയിലും ശശികലയെ സ്വാഗതം ചെയ്ത് പോസ്റ്ററുകള്‍

New Update

ചെന്നൈ: വികെ ശശികലയെ തിരിച്ചെടുക്കുന്നതിനെ ചൊല്ലി അണ്ണാ ഡിഎംകെയില്‍ ഭിന്നത രൂക്ഷം. ക്ഷമാപണം നടത്തിയാല്‍ ശശികലയെ തിരിച്ചെടുക്കണമെന്നാണ് ഒരു വിഭാഗത്തിന്‍റെ നിലപാട്. പാര്‍ട്ടി ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍ മുനിസ്വാമി ഇത് പരസ്യമായി പറഞ്ഞതോടെ കൂടുതല്‍ നേതാക്കള്‍ ശശികല പക്ഷത്തേക്ക് ചേക്കേറുമെന്ന സൂചന ശക്തം.

Advertisment

publive-image

ഒ. പനീര്‍സെല്‍വത്തിന്‍റെ തട്ടകമായ തേനിയിലും ശശികലയെ സ്വാഗതം ചെയ്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇരുവിഭാഗവും ഒന്നിച്ചുപോകണമെന്ന നിലപാടിലാണ് ബിജെപിയും.

vk sasikala
Advertisment