ബംഗളൂരു: എഐഎഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികല ആശുപത്രി വിട്ടു. കോവിഡിനെ തുടർന്ന് അവർ ചികിത്സയിലായിരുന്നു. അവർ ഒരാഴ്ച കൂടി നിരീക്ഷണത്തിൽ കഴിയും. പിന്നീട് തമിഴ്നാട് തെരഞ്ഞെടുപ്പിന്റെ ചർച്ചകളിലേക്കും പ്രചാരണത്തിലേക്കും കടക്കും. നാല് വർഷത്തെ ജയിൽ വാസത്തിന് ശേഷം ഈയടുത്താണ് അവർ മോചിപ്പിക്കപ്പെട്ടത്.
/sathyam/media/post_attachments/ayMOjxIRrLg72s3gDQPn.jpg)
ബുധനാഴ്ചയോടെ തമിഴ്നാട്ടിലേക്ക് തിരിക്കുമെന്നാണ് അണികൾ അറിയിച്ചത്. ശശികലയ്ക്ക് ഇന്ന് ആശുപത്രി വിടാമെന്ന് ആശുപത്രി സൂപ്രണ്ട് രാവിലെ വ്യക്തമാക്കിയിരുന്നു. ഇനിയും ഏഴ് ദിവസം കൂടി നിരീക്ഷണത്തിൽ തുടരണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.
ബം​ഗളൂരു വിക്ടോറിയ ആശുപത്രിയിലാണ് അവർ ചികിത്സയിൽ കഴിഞ്ഞത്. മൂന്ന് ദിവസമായി കോവിഡ് ലക്ഷണങ്ങൾ കാണിക്കുന്നില്ല. കൃത്രിമ ഓക്സിജൻ നൽകാതെ തന്നെ ശ്വസിക്കാനാവുന്നുണ്ട്. അ​ന​ധികൃത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ൽ ശശികലയുടെ നാ​ല് വ​ർ​ഷ​ത്തെ ജ​യി​ൽ ശി​ക്ഷ കഴിഞ്ഞദിവസമാണ് അവസാനിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us