അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികല ജയില്‍ മോചിതയായി

New Update

ബെംഗളൂരു: അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികല ബെംഗളൂരുവില്‍ ജയില്‍മോചിതയായി. കോവിഡ് ബാധിച്ച് ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് ഇവർ. ജയില്‍ അധികൃതര്‍ ആശുപത്രിയിലെത്തി രേഖകള്‍ കൈമാറി. സ്വത്തുതര്‍ക്കത്തിലെ നാലു വര്‍ഷത്തെ തടവുശിക്ഷയാണ് പൂര്‍ത്തിയാക്കിയത്

Advertisment

publive-image

കോവിഡ് നെഗറ്റീവ് ആയാൽ മാത്രമേ ശശികല ചെന്നൈയിലേയ്ക്ക് യാത്ര തിരിക്കൂ. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്. അനധികൃത സ്വത്തു സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ടു 2017ഫെബ്രുവരി 15ന് ആയിരുന്നു ശശികലയെയും കൂട്ട് പ്രതികളായ ഇളവരസി, സുധാകർ എന്നിവരെയും കോടതി വിധി നടപ്പിലാക്കി ജയിലിൽ അടച്ചത്.

vk sasikala
Advertisment