പാലാ: ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് 8 വര്‍ഷം പൂര്‍ത്തിയാക്കിയ സത്യം ഓണ്‍ലൈന് ഇനി പുതിയ ലോഗോ.
/sathyam/media/post_attachments/Th2e5yKK8QwiZTuN47mF.jpg)
വാര്‍ത്തകളുടെ ലോകത്ത് സത്യം ഓണ്‍ലൈന്‍ ലക്ഷ്യം വയ്ക്കുന്ന സത്യസന്ധമായ വാര്‍ത്താ അവതരണത്തെ സൂചിപ്പിക്കുന്ന, സ്ഥപനത്തിന്‍റെ പേരിന്‍റെ ഭാഗമായ 'സത്യ'ത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന വിധമാണ് പുതിയ ലോഗോ.
ദുബായ് ആസ്ഥാനമായ ആര്‍ട്ട് യുഎഇ ഡിസൈനര്‍ താഹ നസീര്‍ ആണ് പുതിയ ലോഗോയുടെ രൂപകല്പന നിര്‍വഹിച്ചത്.
പുതിയ ലോഗോയുടെ പ്രകാശനം മാണി സി. കാപ്പന്‍ എംഎല്‍എയ്ക്ക് ലോഗോ കൈമാറിക്കൊണ്ട് ജോസ് കെ. മാണി എംപി നിര്‍വഹിച്ചു.
തോമസ് ചാഴിക്കാടന്‍ എംപി, പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കല്‍, ടോമി കല്ലാനി, ഡിജോ കാപ്പന്‍, സാജന്‍ കുന്നത്ത്, സിറിയക് ചാഴിക്കാടന്‍, അനില്‍ മാധവപ്പള്ളി, ടോബിന്‍ തൈപ്പറമ്പില്‍, എഡിറ്റര്‍ വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍, ഡയറക്ടര്‍ സണ്ണി മണര്‍കാട് എന്നിവര്‍ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us