പാലാ: പുതിയതായി നിര്‍മ്മിച്ച സത്യം ഓണ്‍ലൈന്‍ ആസ്ഥാനമന്ദിരത്തിന്‍റെ ആശിര്‍വാദ കര്‍മ്മം പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കല്‍ നിര്‍വ്വഹിച്ചു.
വാര്‍ത്തകളുടെ ലോകത്തെ ഓണ്‍ലൈന്‍ കാലഘട്ടത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുകയെന്നതാണ് ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കേണ്ട വെല്ലുവിളിയെന്ന് മാര്‍ ജേക്കബ് മുരിക്കല്‍ പറഞ്ഞു.
ഓണ്‍ലൈന്‍ രംഗത്തെ ഒന്നാം നിര ന്യൂസ് പോര്‍ട്ടലായ സത്യം ഓണ്‍ലൈന്‍ സത്യവും നീതിബോധവും കൈമുതലാക്കി സത്യസന്ധമായ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ പുലര്‍ത്തുന്ന ജാഗ്രത പ്രശംസനീയമാണ്.
കോവിഡ് കാലഘട്ടം ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രാധാന്യം ജനങ്ങള്‍ക്ക് ബോധ്യമാകുവാന്‍ ഇടയാക്കി. ഓണ്‍ലൈന്‍ എല്ലാം നിയന്ത്രിക്കുന്ന ഈ കാലഘട്ടത്തില്‍ ഡിജിറ്റല്‍ മീഡിയയുടെ പങ്ക് വലുതാണെന്ന് മാര്‍ ജേക്കബ് മുരിക്കല്‍ പറഞ്ഞു.
ജോസ് കെ. മാണി എംപി, തോമസ് ചാഴിക്കാടന്‍ എം.പി, മാണി സി. കാപ്പന്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ: ടോമി കല്ലാനി, സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍, ഡയറക്ടര്‍ സണ്ണി മണര്‍കാട്ട്, സാമൂഹ്യ പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍, രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us