കരിപ്പൂര്‍ : സാങ്കേതിക തകരാര്‍ മൂലം സൗദിയില്‍ നിന്നും കരിപ്പൂര്‍ എത്തേണ്ട എയര്‍ ഇന്ത്യ വിമാനം കൊച്ചിയില്‍ ഇറക്കി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. യാത്രക്കാര്‍ സുരക്ഷിതരാണ്. കോഴിക്കോട് ഇറങ്ങേണ്ട യാത്രക്കാരെ കരിപ്പൂരില്‍ മറ്റൊരു വിമാനത്തില്‍ എത്തിച്ചു.
/sathyam/media/post_attachments/yqEQDT7qNGznWEI4M6pM.jpg)
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദമ്മാമില്‍ നിന്നുള്ള വിമാനമാണ് നെടുമ്പാശേരിയിലിറങ്ങിയത്. യാത്രക്കിടെ ടയര്‍ തകരാറിലായെന്ന് മനസ്സിലാക്കിയ പൈലറ്റ് പുലര്‍ച്ചെ 3.10 ഓടെയാണ് നെടുമ്പാശേരിയില്‍ ഇറക്കിയത്.