എസ്ബിഐ നെറ്റ് ബാങ്കിങ് യോനോ ആപ്പ് സേവനങ്ങള്‍ 14 മണിക്കൂര്‍ നേരത്തേക്ക് ലഭിക്കില്ല

New Update

എസ്ബിഐ ഡിജിറ്റല്‍ സേവനങ്ങള്‍ അടുത്ത 14 മണിക്കൂര്‍ നേരത്തേക്ക് ലഭിക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). നെഫ്റ്റ് സംവിധാനങ്ങളുടെ സാങ്കേതിക നവീകരണം നടത്തുന്നതിനാലാണ് ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടുകയെന്ന് ബാങ്ക് അധിക‍ൃതര്‍ അറിയിച്ചു.

Advertisment

publive-image

ഇന്ന് ബാങ്ക് സമയം അവസാനിച്ചതിന് ശേഷമാണ് എസ്ബിഐ ഡിജിറ്റല്‍ ബാങ്കിങ് (Digital Banking) സേവനങ്ങള്‍ തടസ്സപ്പെടുക.

എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഞായറാഴ്ച വെളുപ്പിന് 12 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ് എന്നിവ ഉപയോ​ഗിക്കാന്‍ സാധിക്കില്ല. ട്വിറ്ററിലൂടെയാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചത്.

SBI NET BANKING
Advertisment