കൊവിഡ് വ്യാപനത്തില്‍ അടുത്ത വര്‍ഷവും സ്‌കുളുകള്‍ മുടങ്ങിയേക്കും: ജൂണില്‍ സ്‌ക്കൂളുകള്‍ തുറക്കില്ല: നിലവിലെ സാഹചര്യത്തില്‍ സ്‌കുളുകള്‍ തുറക്കാനാവില്ലന്ന് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍: അന്തിമ തീരുമാനം പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം

New Update

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൽ അടുത്ത വർഷവും സ്‌കുളുകൾ മുടങ്ങിയേക്കും. ജൂണിൽ സ്‌ക്കൂളുകൾ തുറക്കില്ല. നിലവിലെ സാഹചര്യത്തിൽ സ്‌കുളുകൾ തുറക്കാനാവില്ലന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.

Advertisment

publive-image

സ്‌കുളിൽ പതിവ് ക്ലാസുകൾ ആരംഭിക്കാൻ കഴിയാത്ത സ്ഥിതിക്ക് പുതിയ അധ്യയന വർഷത്തിലും ആദ്യം ഓൺലൈൻ ക്ലാസുകളായിരിക്കും. അന്തിമ തീരുമാനം പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷമായിരിക്കും.

കൊവിഡ് രൂക്ഷമാവുന്ന സാഹചര്യത്തിൽ പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് തീരുമാനം. കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രിൽ 30 വരെ നീട്ടി. അതത് ജില്ലകളിലെ സാഹചര്യം കണക്കിലെടുത്ത് ജില്ലാ കളക്ടർ ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

സംസ്ഥാനത്ത് ഇന്നലെ 6194 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂർ 530, കണ്ണൂർ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304, കാസർഗോഡ് 286, പത്തനംതിട്ട 256, ഇടുക്കി 230, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 111 പേർക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരിൽ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

Advertisment