Advertisment

കത്തോലിക്ക കോൺഗ്രസിൻ്റെ (എകെസിസി) കോവിഡ് വാക്സിൻ രണ്ടാം ഘട്ട ക്യാമ്പ് ഉൽഘാടനം കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വെച്ച് നടത്തി

New Update

publive-image

Advertisment

കോഴിക്കോട്: കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത ഇൻഫൻ്റ് ജീസസ് ചർച്ച് ഇടവക യുണിറ്റും, കെസിവൈഎമ്മും കൂടി ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വെച്ച് സംയുക്തമായി നടത്തിയ കോവിഡ് 19 രണ്ടാം ഘട്ട വാക്സിനേഷൻ ക്യാമ്പിൻ്റെ ഉൽഘാടനം മലബാർ ഡവലപ്മെൻറ് കൗൺസിൽ പ്രസിഡൻ്റ് ഷെവലിയർ സി.ഇ.ചാക്കുണ്ണി ആദ്യ കുപ്പൺ സിസ്റ്റർ നിഷ ഫിലിപ്പിന് നൽകി നിർവ്വഹിച്ചു.

കത്തോലിക്ക കോൺഗ്രസ് നേത്യത്വം നൽകി സംഘടിപ്പിച്ച ഈ വാക്സിനേഷൻ ക്യാംമ്പ് നിരവധി പേർക്ക് പ്രത്യേകിച്ച് രണ്ടാം ഘട്ട വാക്സിനേഷൻ ലഭിക്കാത്തവർക്ക് വലിയ ഗുണകരമായി തിർന്നു എന്ന് ഉൽഘാടകൻ പ്രത്യേകം എടുത്ത് പറഞ്ഞു.

സംസ്ഥാനത്തെ മുഴുവൻ ജനതക്കും മുന്നാം ഘട്ട കോവിഡ് തരംഗം വരുന്നതിന് മുൻപായി യുദ്ധകാലടിത്താനത്തിൽ വാക്സി നേഷൻ നൽകുന്നതിന് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റ് തലത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

ഇതിനായി സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ആവശ്യത്തിന് വാക്സിനേഷൻ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

ആൾകൂട്ടം ഇല്ലാതെ കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ചു വാക്സിനേഷൻ നടത്തുന്നത് അഭിനന്ദനാർഹമാണന്ന് സുചിപ്പിച്ചു. കത്തോലിക്ക കോൺഗ്രസ് ' താമരശ്ശേരി രൂപത വൈസ് പ്രസിഡൻ്റ് ബേബി കിഴക്കേ ഭാഗം അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ വാർഡ് കൗൺസിലർ ഡോ.അൽഫോൻസ മാത്യു ആശംസ പ്രസംഗം നടത്തി. ഇൻഫൻ്റ് ജിസസ് ചർച്ച് എകെസിസി ഇടവക യുണിറ്റ് ജനറൽ സെക്രട്ടറി ജോർജ്ജ് ചെരിയത്ത് സ്വഗതവും, കെസിവൈഎം യുണിറ്റ് പ്രസിഡൻ്റ് സാജൻ തോമസ് നന്ദിയും രേഖപ്പെടുത്തി.

kozhikode news
Advertisment