സെല്‍ഫിയെടുക്കാന്‍ പുഴയിലിറങ്ങിയ പെണ്‍കുട്ടികള്‍ മലവെള്ള പാച്ചിലിനിടയില്‍ കുടുങ്ങിപ്പോയി; വീഡിയോ

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ഭോപ്പാല്‍: സെല്‍ഫിയെടുക്കാന്‍ പുഴയിലിറങ്ങിയ പെണ്‍കുട്ടികള്‍ മലവെള്ളപ്പാച്ചിലിനിടയില്‍ കുടുങ്ങിപ്പോയി. ഒടുവില്‍ രക്ഷാപ്രവര്‍ത്തകരെത്തിയാണ് ഇവരെ രക്ഷിച്ചത്. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സംഭവം നടന്നത്.

Advertisment

ആറു പെണ്‍കുട്ടികളാണ് വിനോദസഞ്ചാരത്തിന് പോയത്. പെഞ്ച് നദിക്കടുത്തെത്തിയപ്പോള്‍ മേഘ ജവ്രെ, വന്ദന ത്രിപാഠി എന്നീ പെണ്‍കുട്ടികള്‍ സെല്‍ഫിയെടുക്കാന്‍ പുഴയിലേക്കിറങ്ങുകയായിരുന്നു.

ഇതിനിടയില്‍ മലവെള്ളപ്പാച്ചില്‍ ശക്തമായതോടെ ഇരുവരും പുഴയുടെ നടുക്ക് പെട്ടു. ഒരു പാറക്കല്ലില്‍ കയറി നിന്നാണ് ഇരുവരും രക്ഷപ്പെട്ടത്. പിന്നീട് രക്ഷാപ്രവര്‍ത്തകരെത്തി ഇവരെ കരയ്ക്ക് കയറ്റി.

Advertisment