Advertisment

ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന നിയാർക് കുവൈറ്റ് ചാപ്റ്റർ രക്ഷാധികാരി രാജഗോപാൽ എടവലത്തിന് യാത്രയയപ്പ് നൽകി

New Update

publive-image

Advertisment

കുവൈറ്റ്: നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച്ച്  സെന്റർ (നിയാർക്) കുവൈറ്റ് ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ ദീർഘകാലത്തെ കുവൈറ്റിലെ പ്രവാസ ജീവിതത്തിനുശേഷം സ്ഥിരതാമസത്തിന് നാട്ടിലേക്ക് പോകുന്ന ചാപ്റ്റർ രക്ഷാധികാരി രാജഗോപാൽ എടവലത്തിന് യാത്രയയപ്പ് നൽകി.

ചെയർമാൻ അബ്ദുൽ ഖാലിഖ് അധ്യക്ഷതവഹിച്ച യോഗം സാലെഹ് ബാത്ത ഉത്ഘാടനം ചെയ്തു.

ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൾ വാഹിദ് രാജഗോപാലിനെ പരിചയപ്പെടുത്തി. അബ്ദുൽ കരീം മുഹമ്മദ്, എം.എ. ബഷീർ, അഷ്റഫ് അൽ അമൻ, പി.വി. ഇബ്രാഹിം, സുൾഫിക്കർ, എം.എ. മജീദ്, ശാഹുൽ ബേപ്പൂർ, എം.പി ജംഷിദ്, യൂസുഫ്, ബഷീർ അമേത്, ഹതീഖ് കൊല്ലം, ബഷീർമാസ്റ്റർ, റമീസ് ബാത്ത, റയീസ് ബാത്ത എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

നിയാർക് ഭാരവാഹികൾ ചേർന്ന് രാജഗോപാലിന് മൊമെന്റോ സമ്മാനിച്ചു. രാജഗോപാൽ മറുപടി പ്രസംഗം നടത്തി. ആക്ടിങ് ജനറൽ സെക്രട്ടറി ബഷീർ ബാത്ത സ്വാഗതവും സെക്രട്ടറി പി. മുജീബ് നന്ദിയും രേഖപ്പെടുത്തി.

kuwait news
Advertisment