Advertisment

കെഡിഎൻഎ വുമൺസ് ഫോറം തയ്യൽ മെഷീനുകളുടെ നാലാം ഘട്ട വിതരണം നടത്തി

New Update

publive-image

Advertisment

കോഴിക്കോട്: കോഴിക്കോട് ജില്ല എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തുവരുന്ന തയ്യിൽ മെഷീനുകളുടെ നാലാം ഘട്ട വിതരണം ശാന്തി സദനം സ്‌കൂൾ ഫോർ ഡിഫറെന്റലി ഏബ്ൾഡ് സ്ഥാപനത്തിന്റെ കെട്ടിട ഉദ്ഘാടന ചടങ്ങിൽ വച്ച് വടകര എംപി കെ മുരളീധരൻ നിർവ്വഹിച്ചു.

കേരളത്തിലെ നിർധനരായ കുടുംബങ്ങളെ കണ്ടെത്തി ജീവിത ഉപാധിയായാണ് കെഡിഎൻഎ വുമൺസ് ഫോറം തയ്യിൽ മെഷീൻ വിതരണ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്.

കെഡിഎൻഎ ജനറൽ സെക്രട്ടറി സത്യൻ വരൂണ്ട, തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, പിഎം സലാം ഹാജി, ഹബീബ് മസൂദ്, കളത്തിൽ അബ്ദുറഹിമാൻ, സ്‌കൂൾ പ്രിൻസിപ്പൽ മായ ടീച്ചർ, ബഷീർ മേലടി എന്നിവർ സന്നിഹിതരായിരുന്നു.

 

kozhikode news
Advertisment