New Update
Advertisment
ശ്രീനഗര്‍: ജമ്മു കാശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റിന്റെ (ജെകെപിഎം) മുന്‍ ഐഎഎസ് ഓഫീസര്‍ ഷാ ഫൈസല്‍ രാജിവച്ചു. രാഷ്ട്രീയപ്രവര്‍ത്തനം തുടരാനാകില്ലെന്ന് ഷാ ഫൈസല്‍ വ്യക്തമാക്കിയതായി ജെകെപിഎം പ്രസ്താവനയില്‍ അറിയിച്ചു.
വീണ്ടും സിവില്‍ സര്‍വീസിലേക്ക് മടങ്ങുന്നതിനായാണ് ഷാ ഫൈസല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അദ്ദേഹം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
2010ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാമനായിരുന്ന ഷാ ഫൈസല്‍ കഴിഞ്ഞ വര്‍ഷമാണ് സിവില്‍ സര്‍വീസ് വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ചത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിനെതിരെ ഷാ ഫൈസല്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് തടങ്കലിലായ ഇദ്ദേഹത്തെ കഴിഞ്ഞ മാസമാണ് വിട്ടയച്ചത്.