Advertisment

ഷാജന്‍ ഇല്ലിമൂട്ടില്‍  പ്രസിഡന്‍റ്റ് , സോണി ചേന്നുങ്കര ജനറല്‍ സെക്രട്ടറി , പുതിയ  ഭാരവാഹികളുമായി  വിയന്ന മലയാളി  അസോസ്സിയേഷന്‍

author-image
ഷിജി ചീരംവേലില്‍
Updated On
New Update

publive-image

Advertisment

വിയന്ന:  വിയന്നയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ വിയന്ന മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനുവരി  4 ന് വിയന്നയിൽ  നടന്ന പൊതുയോഗമാണ്  ഭാരവാഹി കളെ തെരഞ്ഞെടുത്തത്.

ഷാജന്‍ ഇല്ലിമൂട്ടില്‍  പ്രസിഡന്‍റ്റ്, വിന്‍സെന്റ് പയ്യപ്പള്ളി  വൈ. പ്രസി , സോണി ചേന്നുങ്കര സെക്രട്ടറി ,ജെറിന്‍  ജോര്‍ജ് ട്രഷറര്‍ ,  ജിമ്മി  തോമസ്‌  ജോയി. സെക്രട്ടറി ,ജെന്‍സ്  ചെന്താടിയില്‍  ആര്‍ട്സ് ക്ല്ബ്  സെക്രട്ടറി ,ജോസ് കളരിക്കല്‍  സ്പോര്‍ട്സ്  സെക്രട്ടറി, ബെനോം  തട്ടില്‍ നടക്കലാൻ പി.  ആര്‍.  ഒ .

 

publive-image

 

കമ്മറ്റിയംഗങ്ങളായി ജോബി മുരിക്കനാനിക്കല്‍ , ജോണി  പെരുമാടന്‍ , രാജി  തട്ടില്‍ , ഫിലോമിന  നിലവൂര്‍ ,  ജെബൂ ജേക്കബ് ,  ഫ്രിഡോള്‍ മേക്കുന്നേല്‍, ആന്‍  പള്ളിപ്പാട്ട്, എന്നിവരേയും ,വെബ് മാസ്റ്റര്‍ ആയി  സുനിഷ്   മുണ്ടിയാനിക്കല്‍ ,

publive-image

യൂത്ത്  കമ്മിറ്റി അംഗങ്ങളായി റിതിക തെക്കിനേന്‍ ,ബസ്സി ചേന്നുങ്കര , ഷെറിന്‍  ചെരിയന്‍കാലായില്‍ , ഫെലിക്സ് ചെരിയന്‍കാലായില്‍   , ക്രിസ്റ്റോഫ് പള്ളിപ്പാട്ട്, ലീനിയ   കുറുംതോട്ടിക്കല്‍ , ഡോമിനിക്  മണിയന്‍ചിറ  എന്നിവരേയും , തെരഞ്ഞെടുത്തു .

publive-image

മുഖ്യ വരണാധികാരി പോൾ മാളിയേക്കല്‍ തെരഞ്ഞെടുപ്പ്  പ്രക്രിയക്ക് നേതൃത്വം  നല്‍കി .  വിയന്നയിലെ ഇരുപത്തിമൂന്നാമത്  ജില്ലയിലെ കേസ്ഗാസ്സടര്‍  ഗസ്ലെസായിലെ പാരീഷ് ഹാളിൽ വച്ച് അംഗങ്ങളുടെ ക്രിസ്തുമസ് - ന്യൂഇയർ ആഘോഷങ്ങൾ നടത്തപ്പെട്ടു.

റവ. ഫാ. മാത്തയൂസ് ഒലിവർ ക്രിസ്തുമസ് - ന്യൂഇയർ സന്ദേശം നൽകി. നിലവിലെ പ്രെസിഡന്റ് ഫിലിപ്പ് ജോണ് കുറുംതോട്ടിക്കലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയംഗങ്ങൾ പരിപാടിക്ക് നേതൃത്വം വഹിച്ചു.

കഴിഞ്ഞ രണ്ടു  വര്‍ഷക്കാലം   തങ്ങളുടെ   പ്രവർത്തനങ്ങള്‍ക്ക് നല്‍കിയ  പ്രോത്സാഹനങ്ങള്‍ക്ക്  നന്ദിപറയുകയും , പുതിയ കമ്മിറ്റിയംഗങ്ങൾക്ക് എല്ലാവിധ പിന്തുണയും സഹായ സഹകരണങ്ങളും സ്ഥാനമൊഴിയുന്ന പ്രെസിഡന്റ് ഫിലിപ്പ് ജോണ്‍ വാഗ്ദാനം  ചെയ്യുകയും  ചെയ്തു .

പുതിയ പ്രെസിഡന്റ് ഷാജൻ ഇല്ലിമൂട്ടിൽ  സ്ഥാനമൊഴിയുന്ന കമ്മിറ്റിയെ അഭിനന്ദിക്കുകയും  വരുംവര്‍ഷങ്ങളിലും   വിയന്നയിലെ  എല്ലാ  മലയാളി  സഹോദരങ്ങളുടെയും പിന്തുണയും  പ്രോത്സാഹനവും  അഭ്യര്‍ത്ഥിച്ചു.

publive-image

സംഘടനയുടെ  ചാരിറ്റി കമ്മിറ്റിയുടെ  തെരെഞ്ഞെടുപ്പും  നടത്തപ്പെട്ടു ചാരിറ്റി  അംഗങ്ങളായി  മാത്യൂസ് കിഴക്കേക്കര  ടോമി  പുതിയേടം , സണ്ണി മണിയഞ്ചിറ ,ബാബു തട്ടിൽ നടക്കലാൻ , തോമസ് ഇലഞ്ഞിക്കൽ  ,പോൾ കിഴക്കേക്കര ,സാബു പള്ളിപ്പാട്ട് , എന്നിവരെ  തെരഞ്ഞെടുത്തു .

 

Advertisment