ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
Advertisment
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളിയെ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞു രണ്ടാം ഭര്‍ത്താവ് ഷാജു സഖറിയാസ് രംഗത്ത്. ജോളിയും ഞാനും തമ്മില്‍ ദമ്പതികളെന്ന സാങ്കേതികത്വം മാത്രമാണുള്ളതെന്ന് ഷാജു പറഞ്ഞു .
കേസിന്‍റെ തുടക്കം മുതല്‍ ജോളിയോടെ കാര്യത്തില്‍ കരുതലോടെ പ്രതികരിച്ച ഷാജു ഇപ്പോള്‍ ജോളിയെ പൂര്‍ണ്ണമായും കൈയ്യൊഴിഞ്ഞിരിക്കുകയാണ്.
എനിക്കെതിരെ മൊഴി നല്‍കിയത് എന്നെ കുടുക്കാനാണ്. ഒരു കാര്യവും ഞാനറിഞ്ഞിട്ടില്ല. വിവാഹം പോലും ഇഷ്ടപ്രകാരമല്ലായിരുന്നു. തെറ്റ് ചെയ്തിട്ടില്ല. ഇനി എനിക്ക് എന്‍റെ വഴി, അവള്‍ക്ക് അവളുടെ വഴിയും - ഷാജു പറഞ്ഞു.