വധഭീഷണി മുഴക്കി ഏതെങ്കിലും ഒരു വണ്ടിവന്ന് എന്നെ ഇടിച്ചാൽ,​ ഞാൻ മരിച്ചിട്ടുണ്ടെങ്കിൽ എന്ത് പറയും ?;  കള്ളുകുടിച്ച് ബോധമില്ലാതെ എല്‍.എസ്.ഡിയടിച്ചു വണ്ടിയിടിച്ചു മരിച്ചെന്നല്ലേ പറയൂ ;  വീട്ടുകാർക്ക് പോകും, ആരും പറയാനൊന്നുമുണ്ടാവില്ല ; ഷെയ്ൻ നിഗം 

ഫിലിം ഡസ്ക്
Sunday, December 8, 2019

തിരുവനന്തപുരം: നിർമാതാക്കാളുമായുള്ള ചർച്ചയിൽ ന്യാമായ തീരുമാനം കെെക്കൊള്ളുമെന്ന് കരുതുന്നതായി നടൻ ഷെയ്ൻ നിഗം പറഞ്ഞു. സിനിമ പൂർത്തിയാക്കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും തന്റെ പേരിൽ വ്യാജ കരാർ ഉണ്ടാക്കിയതായും ഷെയ്ൻ പ്രതികരിച്ചു. നടൻ സിദ്ദിഖുമായും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവുമായി ഇക്കാര്യം സംസാരിച്ചതായും ഷെയ്ൻ പറഞ്ഞു.

ചർച്ചയിൽ സിദ്ദിക്ക ഒരു സ്റ്റേറ്റ്മെന്റ് പറയുകയുണ്ടായി. ചില്ലറയൊന്നുമല്ല അവനെ ഉപദ്രവിച്ചതെന്ന്. നിലവിലെ സിനിമകൾ പൂർത്തിയാക്കില്ലെന്ന് ആരെടുത്തും ഞാൻ പറഞ്ഞിട്ടില്ല. തന്റെ പേരിൽ വ്യാജ കരാർ ഉണ്ടാക്കി. കള്ള എഗ്രിമെന്റാണ് സബ്മിറ്റ് ചെയ്തത്. അത് അസോസിയേഷനിൽ ഉള്ളവർക്കും അറിയാം.

ഇതു ജനങ്ങള്‍ അറിയണമെന്നു ഞാന്‍ വിചാരിച്ചതുകൊണ്ടാണ് അവരത് അറിഞ്ഞത്. അല്ലെങ്കില്‍ വധഭീഷണിമുഴക്കി ഏതെങ്കിലും ഒരു വണ്ടിവന്ന് എന്നെ ഇടിച്ചാൽ,​ ഞാൻ മരിച്ചിട്ടുണ്ടെങ്കിൽ എന്ത് പറയും. കള്ളുകുടിച്ച് ബോധമില്ലാതെ എല്‍.എസ്.ഡിയടിച്ചു വണ്ടിയിടിച്ചു മരിച്ചെന്നല്ലേ പറയൂ. വീട്ടുകാർക്ക് പോകും. ആരും പറയാനൊന്നുമുണ്ടാവില്ല.

എനിക്ക് പറയാനുള്ള എല്ലാകാര്യങ്ങളും ബാബുച്ചേട്ടനോടും സിദ്ദിക്കയോടും പറഞ്ഞിട്ടുണ്ട്. അമ്മ സംഘടനയിൽ ഞാൻ എന്റെ എല്ലാ വിശ്വാസവും അർപ്പിക്കുന്നു. അവർ വളരെ ന്യാമായ ഒരു തീരുമാനം എടുക്കുമെന്നുതന്നെയാണ് മനസിലാക്കാൻ പറ്റിയത്. ലാലേട്ടൻ ഇന്നലെപോലും ബാബുച്ചേട്ടനുമായി ഫോണിൽ സംസാരിക്കുകയുണ്ടായി.

എനിക്ക് ന്യായം കിട്ടുമെന്നാണ് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എന്നെ ബാധിക്കുന്നത് ആർക്കും പ്രശ്നമല്ലങ്കിൽ സിനിമയെ ബാധിക്കുന്നത് എനിക്കും പ്രശ്നമല്ല”-ഷെയ്ൻ ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.

×