Advertisment

നടി തുനിഷ ശര്‍മയുടെ മരണം: സഹതാരം ഷീസാന്‍ ഖാന്‍ അറസ്റ്റില്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മുംബൈ: ടെലിവിഷന്‍ താരം തുനിഷ ശര്‍മയുടെ മരണത്തില്‍ സഹതാരം അറസ്റ്റില്‍. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി നടന്‍ ഷീസാന്‍ ഖാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയായിരുന്നു നടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീസാന്‍ ഖാനെതിരെ പൊലീസ് കേസെടുത്തത്.

സംഭവത്തില്‍ തുനിഷയുടെ സഹനടനായ ഷീസാന്‍ ഖാനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായും, അന്വേഷണം തുടരുകയാണെന്നും എസിപി ചന്ദ്രകാന്ത് ജാദവ് മാധ്യമങ്ങളോട് പറഞ്ഞു. മുംബൈയില്‍ ഒരു സീരിയലിന്റെ ചിത്രീകരണത്തിനിടെയാണ് തുനിഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇടവേളക്കിടെ മുറിയില്‍ കയറിയ തുനിഷ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാതായതോടെ കതക് പൊളിച്ച് അകത്തുകയറുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisment