എന്റെ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സിപിഎമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ല: ഷിബു ബേബി ജോൺ

New Update

തിരുവനന്തപുരം: തന്റെ മരണം പ്രതീകാത്മകയി ആഘോഷിച്ചുകൊണ്ട് വഴിയരികിലെ പോസ്റ്റിൽ റീത്ത് വച്ച സംഭവത്തിൽ പ്രതികരണവുമായി ആർ.എസ്​.പി നേതാവും മുൻ മ​ന്ത്രിയുമായ ഷിബു ബേബി ജോൺ. തന്റെ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സിപിഎമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു.

Advertisment

publive-image

ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ്:

രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളുടെ വൈവിധ്യമാണ് ജനാധിപത്യത്തിൻ്റെ ശക്തി. ഞാനൊരു രാഷ്ട്രീയത്തിൽ വിശ്വസിച്ച് കഴിഞ്ഞ 23 വർഷമായി സജീവ പൊതുപ്രവർത്തന രംഗത്തുണ്ട്. അതിനുമുമ്പും ആ രാഷ്ട്രീയത്തിൻ്റെ അനുഭാവിയാണ്.

എന്നാൽ പൊതുപ്രവർത്തകനെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും എന്നെ സമീപിക്കുന്ന എല്ലാവരെയും രാഷ്ട്രീയഭേദമന്യേ സഹായിച്ചിട്ടേയുള്ളു. വ്യത്യസ്ത രാഷ്ട്രീയമാണെന്ന പേരിൽ ആരെയും മാറ്റിനിർത്തുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല.

എന്നാൽ അതിനപ്പുറം എൻ്റെ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സിപിഎമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണ് എന്ന് മനസിലാകുന്നില്ല.

shibu baby john
Advertisment