02
Saturday July 2022
ദേശീയം

അംഗബലം കൂട്ടി ഷിന്ദെ,ഷിൻഡെയ്ക്ക് ജയം, 55-ൽ 40 എംഎൽഎമാരും ഒപ്പം, ഉദ്ധവ് ക്യാമ്പിൽ നിരാശ

പൊളിറ്റിക്കല്‍ ഡസ്ക്
Thursday, June 23, 2022

മുംബൈ/ ഗുവാഹത്തി: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സർക്കാരിന്‍റെ നിമിഷങ്ങൾ എണ്ണപ്പെട്ടുവെന്ന് തീർച്ചയാവുകയാണ്. ശിവസേനയുടെ ആകെ 55 എംഎൽഎമാരിൽ 40 പേരും വിമതനേതാവ് ഏകനാഥ് ഷിൻഡെയ്ക്ക് ഒപ്പമാണെന്ന് ഉറപ്പായി. ഇന്ന് രാവിലെ മാത്രം ഏഴ് ശിവസേന എംഎൽഎമാരാണ് മുംബൈയിൽ നിന്ന് ഗുവാഹത്തിയിലെ പഞ്ചനക്ഷത്രഹോട്ടലായ റാഡിസൺ ബ്ലൂവിലേക്ക് എത്തിയത്. കനത്ത സുരക്ഷയാണ് കേന്ദ്ര – സംസ്ഥാനസേനകൾ ഈ എംഎൽഎമാർക്കായി ഒരുക്കിയിരിക്കുന്നത്.

ആദ്യം 21 എംഎൽഎമാർ മാത്രമാണ് സൂറത്തിലെ ഹോട്ടലിലേക്ക് മാറുമ്പോൾ ഏകനാഥ് ഷിൻഡെയ്ക്ക് ഒപ്പം ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ നാൽപ്പതിലധികം പേർ ഷിൻഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ സൂറത്തിൽ നിന്ന് ഗുവാഹത്തിയിലേക്ക് പോയ ഏകനാഥ് ഷിൻഡെയ്ക്ക് ഒപ്പം കുടുംബസമേതമാണ് പല എംഎൽഎമാരും താമസിക്കാൻ എത്തിയിരിക്കുന്നത്.  ഏക്നാഥ് ഷിൻഡെയ്ക്ക് ആശ്വസിക്കാം. കൂറ് മാറ്റനിരോധനനിയമം അനുസരിച്ച് നടപടി വരില്ല. ബിജെപിക്ക് സന്തോഷിക്കാം, പാർട്ടിക്ക് വലിയൊരു മുറിവേൽപ്പിച്ചുകൊണ്ട് മഹാരാഷ്ട്രയിലെ അധികാരം പിടിച്ചെടുത്ത ശിവസേന – എൻസിപി – കോൺഗ്രസ് സഖ്യമായ മഹാവികാസ് അഘാഡിയ്ക്ക് വിള്ളൽ വീണിരിക്കുന്നു. ശിവസേനയിലെ അതൃപ്തരെ വിജയകരമായി താക്കറെ ക്യാമ്പിന് പുറത്തേക്ക് കൊണ്ടുവരാൻ ബിജെപിയുടെ ‘മഹാ ഓപ്പറേഷൻ കമലയ്ക്ക്’ കഴിഞ്ഞു.

ഒരു പാർട്ടിയിലെ മൂന്നിൽ രണ്ട് ഭാഗം ജനപ്രതിനിധികൾ മറ്റൊരു പാർട്ടിയുമായി ലയിക്കാനോ പാർട്ടിയിൽ നിന്ന് വിട്ടുപോകാനോ തീരുമാനിച്ചാലേ, കൂറുമാറ്റ നിരോധനനിയമം അനുസരിച്ച് നടപടി വരാതിരിക്കൂ. അതല്ലെങ്കിൽ അയോഗ്യരാക്കപ്പെടും. അതായത്, നിലവിൽ നിയമസഭയിൽ 55 എംഎൽഎമാരാണ് ശിവസേനയ്ക്കുള്ളത്. ബിജെപിയുമായി ലയിക്കാൻ തീരുമാനിക്കുകയാണെങ്കിൽ 37 എംഎൽഎമാരെങ്കിലും (55-ന്‍റെ മൂന്നിലൊന്ന്) ഷിൻഡെയ്ക്ക് പിന്തുണ പ്രഖ്യാപിക്കണം. അതല്ലെങ്കിൽ കൂറുമാറ്റനിരോധനനിയമത്തിന്‍റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ അയോഗ്യരാക്കപ്പെടുന്നത് അടക്കമുള്ള നടപടി വരാം. പുതിയ കണക്കുകൾ പരിശോധിച്ചാൽ ആ കടമ്പ ഷിൻഡെ കടന്നുവെന്നർത്ഥം.

ബിജെപി എന്തായാലും മഹാരാഷ്ട്ര നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെടുമെന്ന് ഉറപ്പായിരുന്നു. മഹാവികാസ് അഘാഡിയിൽ കടുത്ത അതൃപ്തിയുണ്ടെന്ന് വിലയിരുത്തുന്ന ബിജെപി നേതൃത്വം, ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് കഴിഞ്ഞ നിയമസഭാ കൗൺസിൽ വോട്ടെടുപ്പിലുണ്ടായ ക്രോസ് വോട്ടിംഗ് തന്നെയാണ്. നിയമസഭയിൽ ആകെ സീറ്റ് 288 ആണ്. കേവലഭൂരിപക്ഷത്തിന് വേണ്ടത് 145 അംഗങ്ങളുടെ പിന്തുണയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകൾ നോക്കിയാൽ മഹാവികാസ് അഘാഡിക്ക് 169 അംഗങ്ങളുണ്ട്. ശിവസേനയ്ക്ക് 56, എൻസിപിക്ക് 53, കോൺഗ്രസിന് 4 എന്നിങ്ങനെയാണ് സീറ്റ് നില. ചെറുപാർട്ടികളും സ്വതന്ത്രരുമായി 16 പേരുടെ കൂടി പിന്തുണയുണ്ട് സർക്കാരിന്. ഇതിൽ ശിവസേനയുടെ ഒരു എംഎൽഎ, രമേശ് ലാത്കെ മരിച്ചു. ആ സീറ്റ് ഒഴിവാണ്. നവാബ് മാലിക്, അനിൽ ദേശ്മുഖ് എന്നിങ്ങനെ രണ്ട് എൻസിപി മന്ത്രിമാർ ജയിലിലാണ്. കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് ഇരുവരും അറസ്റ്റിലായത്. അങ്ങനെ കക്ഷിനില നിലവിൽ 166 ആണ് ഭരണമുന്നണിക്ക്.

എൻഡിഎയ്ക്ക് 113 അംഗങ്ങളാണ് നിയമസഭയിലുള്ളത്. ബിജെപിക്ക് 106 എംഎൽഎമാർ. ചെറുപാർട്ടികളുടെ സ്വതന്ത്രരുമായി ഏഴ് പേരുടെ പിന്തുണ കൂടിയുണ്ട് എൻഡിഎയ്ക്ക്.

More News

കൊച്ചി: ദേശീയ അന്വേഷണ ഏജൻസി സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത സ്വർണാഭരണങ്ങളും ‍ഡോളറും തിരികെയാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഇന്ന് പരിഗണിക്കും. ഹ‍ർജി നൽകിയിരിക്കുന്നത് കൊച്ചിയിലെ എൻ ഐഎ കോടതിയിലാണ് . എന്നാൽ, കേസിന്‍റെ ഭാഗമായുളള റെയ്ഡിൽ പിടിച്ചെടുത്ത സ്വർണവും ഡോളറും കണ്ടുകെട്ടാൻ അനുമതി തേടി എൻഐഐയും ഇതേ കോടതിയെ സമീപിച്ചിട്ടുണ്ട്. തന്‍റെ ലോക്കറിൽ നിന്ന് പിടിച്ചെടുത്ത ആഭരണങ്ങൾ കുടുംബ സ്വത്തായി ലഭിച്ച ഉപഹാരമാണെന്നും ഇതിന് സ്വർണക്കള്ളക്കടത്തുമായി ബന്ധമില്ലെന്നുമാണ് സ്വപ്നയുടെ വാദം. ഇതിനിടെ, ഗൂഢാലോചനാ കേസ് […]

ആലപ്പുഴ: ബിവറേജ് ഷോപ്പിന് അവധിയായ ഒന്നാം തീയതി അനധികൃത മദ്യവില്‍പന നടത്തിയ ബിവറേജ് ജീവനക്കാരന്‍ അറസ്റ്റില്‍. ബിവറേജ് ജീവനക്കാരന്‍ കുന്നപ്പള്ളി തച്ചം വീട്ടില്‍ ഉദയകുമാര്‍ (50) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന്, എക്സൈസ് ഇന്‍സ്പക്ടര്‍ എസ് സതീഷും സംഘവും ചേര്‍ന്ന് മണ്ണഞ്ചേരി കുന്നപ്പള്ളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്. മദ്യശാലകള്‍ അവധിയായതിനാല്‍ അമിത ലാഭത്തില്‍ വില്‍പനയ്ക്കായി സൂക്ഷിച്ച 22 കുപ്പി മദ്യം ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപമുള്ള കണ്‍സ്യൂമര്‍ഫെഡ് […]

സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറി‍ഞ്ഞ സംഭവത്തിൽ 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ല. പ്രധാന റോഡിൽനിന്നു കുന്നുകുഴി ഭാഗത്തേക്കു പോകുന്ന വഴിയിലുള്ള എകെജി സെന്റർ ഗേറ്റിന്റെ കോൺക്രീറ്റ് തൂണിന്മേലാണു സ്ഫോടക വസ്തു വീണു പൊട്ടിത്തെറിച്ചത്. ഈ ഗേറ്റിൽ വച്ചിരുന്നതും പ്രതി സ്കൂട്ടറിൽ തിരികെ പോയ വഴിയിൽ നിന്നുള്ളതുമായ 30 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും വ്യക്തമല്ല. അടുത്ത ജംക്‌ഷനിൽനിന്നു ഗവ.ലോ കോളജിലേക്കു പോകുന്ന റോഡിലെ ക്യാമറയിലും പ്രതി കടന്നുപോകുന്ന […]

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ ഇന്ന് പ്രത്യേക പൊലീസ് സംഘം മുൻ എംഎൽഎ പി സി ജോർജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോർജിന് നോട്ടീസ് നൽകിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി അറിയിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തലുകള്‍ നടത്തി കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ഗൂഢാലോചന നടത്തി വെളിപ്പെടുത്തൽ നടത്താൻ പി സി ജോർജ് തന്നെ പ്രേരിപ്പിച്ചുവെന്ന് കേസിലെ സാക്ഷിയായ സരിത എസ് നായർ രഹസ്യമൊഴി നൽകിയിരുന്നു. രഹസ്യമൊഴി പരിശോധിച്ച ശേഷമാണ് അന്വേഷണ […]

തിരുവനന്തപുരം: മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ ആശുപത്രികളുടെ പട്ടിക പുറത്തുവിട്ടു. 200 ലധികം ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഡിജിറ്റൽ ഇൻഷുറൻസ് കാർഡുകൾ ഇന്ന് മുതൽ മെഡിസെപ്പിൻറെ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണ വില കൂടി. റേഷന്‍ മണ്ണെണ്ണയുടെ വില ലിറ്ററിന് നൂറ് രൂപ കടന്നു. ജൂലായ് മാസത്തില്‍ ചില്ലറ വ്യാപാര വില 102 രൂപയായാണ് നിശ്ചയിച്ചത്.അടുത്ത മൂന്ന് മാസത്തെ വില എണ്ണ കമ്പനികള്‍ വര്‍ധിച്ചപ്പോഴാണ് നൂറ് കടന്നത്. നിലവില്‍ 88 രൂപയാണ് വില. സ്റ്റോക്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരാണ് വില വര്‍ധിപ്പിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ലിറ്ററിന് 18 രൂപയായിരുന്ന റേഷന്‍ മണ്ണെണ്ണ വില രണ്ടര വര്‍ഷത്തിനിടെ 84 രൂപയാണു വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് […]

തിരുവനന്തപുരം: കേരള തീരത്ത് ഞായറാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. 3.6 മീറ്റര്‍ വരെ ഉയരത്തില്‍ തീരത്ത് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു. അതിനിടെ, സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് […]

ബിസിനസ് കസ്റ്റമേഴ്സിന്‍റെ സംഭരണ അനുഭവം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേകം ഡിസൈന്‍ ചെയ്ത പുതിയ ആൻഡ്രോയിഡ്,ഐ ഒ എസ് ഒപ്റ്റിമൈസ്ഡ് ആപ്പ് ലോഞ്ച് ചെയ്യുന്നതായി ആമസോൺ ബിസിനസ് പ്രഖ്യാപിച്ചു. ഈ പുതിയ, എക്‌സ്‌ക്ലൂസീവ് ആപ്പ് ലോഞ്ച് ചെയ്യുന്നതോടെ, ഉപഭോക്താക്കൾക്ക് ബിസിനസ്സിന് ആവശ്യമായ സാധനങ്ങൾ ഓർഡർ ചെയ്യാൻ ഡെസ്‌ക്‌ടോപ്പ്/ലാപ്‌ടോപ്പ് ആക്‌സസ് ചെയ്യാൻ കാക്കാതെ എവിടെനിന്നും ബിസിനസ്സ് എക്‌സ്‌ക്ലൂസീവ് ഫീച്ചറുകൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയും.

ഷിക്കാഗൊ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ജൂൺ 26 ഞായറാഴ്ച രാവിലെ 10:00 മണിയുടെ വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവകയിൽ ഗ്രാജുവേറ്റ് ചെയ്തവരെ ആദരിച്ചു. അമേരിക്കൻ ഐക്യ നാട്ടിൽ ജനിച്ചു വളർന്ന് കഴിഞ്ഞ 5 വർഷം ഫൊറോനാ ദൈവാലയത്തിന്റെ ഡി. ർ. ഇ. ആയി സേവനം ചെയ്ത ടീന നെടുവാമ്പുഴയുടെ പ്രവർത്തനങ്ങളെ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അഭിന്ദിക്കുകയും, ഫലകം കൊടുത്ത് ആദരിക്കുകയും ചെയ്തു. തുടർന്ന് പുതിയതായി ഡി. […]

error: Content is protected !!