Advertisment

വിമതപക്ഷത്തുള‌ളവരുടെ എണ്ണം 49 ആയി, മൂന്ന് ശിവസേന എംഎല്‍എമാര്‍ കൂടെ ഷിന്‍ഡെയോടൊപ്പം; ഭയപ്പെടുത്താനാവില്ലെന്നും പ്രതികരണം

author-image
പൊളിറ്റിക്കല്‍ ഡസ്ക്
Updated On
New Update

publive-image

മുംബയ്: വിമത എംഎല്‍എമാരെ അയോഗ്യരാക്കുമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി സ്‌പീക്കര്‍ക്ക് ഉദ്ദവ് താക്കറെ വിഭാഗം കത്ത് നല്‍കിയതിനോട് പ്രതികരിച്ച്‌ ഏക്‌നാഥ് ഷിന്‍ഡെ. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാത്ത 12 എംഎല്‍എമാരെ അയോഗ്യരാക്കും എന്ന് തങ്ങളെ ഭീഷണിപ്പെടുത്താനാകില്ലെന്ന് ഷിന്‍ഡെ ട്വിറ്ററില്‍ പ്രതികരിച്ചു. ബാലാസാഹെബ് താക്കറെയുടെ യഥാര്‍ത്ഥ ശിവസേന തങ്ങളാണെന്നും ഷിന്‍ഡെ പറഞ്ഞു.

ഇതിനിടെ മൂന്ന് ശിവസേന എംഎല്‍എമാര്‍ കൂടി ഷിന്‍ഡെയുടെ ക്യാമ്ബില്‍ ഇന്നെത്തുമെന്നാണ് സൂചന. ഇതോടെ വിമതപക്ഷത്തെ എണ്ണം 49 ആയി ഉയരും. തന്നെ ശിവസേന നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കണമെന്ന് കാട്ടി ഷിന്‍ഡെയും ഡപ്യൂട്ടി സ്‌പീക്കര്‍ക്ക് കത്ത് നല്‍കി. ഇതില്‍ 37 ശിവസേന എംഎല്‍എമാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഇതിനിടെ വിമതപക്ഷത്തുള‌ള അയോഗ്യതാ ഭീഷണിയുള‌ള എംഎല്‍എമാര്‍ക്ക് വേണ്ടിവന്നാല്‍ സുപ്രീംകോടതിയില്‍ നിയമസഹായം ചെയ്യാന്‍ തയ്യാറെന്ന് ബിജെപി അറിയിച്ചു.

അതേസമയം ഉദ്ധവ് താക്കറെയ്‌ക്കൊപ്പം മഹാവികാസ് സഖ്യം ഉറച്ചുനില്‍ക്കുമെന്ന് എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കി. മുന്നണിയുടെ ഭൂരിപക്ഷം നിയമസഭയില്‍ തെളിയിക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു. വിമത എം.എല്‍.എമാര്‍ മുംബയില്‍ തിരിച്ചെത്തിയാല്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ബി.ജെ.പി നേതാവുംമുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്നാവിസ് ഡല്‍ഹിയില്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരിക്കുന്നത് വൈകില്ലെന്നാണ് കേന്ദ്രനേതൃത്വം നല്‍കുന്ന സൂചന. കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം വിടുന്നതും ആലോചിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞെങ്കിലും കരുതലോടെ മുന്നോട്ട് പോകാന്‍ തന്നെയാണ് ഇപ്പോഴും ബി.ജെ.പി തീരുമാനം

Advertisment