ഉത്തര്‍പ്രദേശില്‍ കൊവിഡ് രോഗിയുടെ മൃതദേഹം പാലത്തില്‍ നിന്ന് പുഴയിലേക്ക് വലിച്ചെറിഞ്ഞു- വീഡിയോ പുറത്ത്‌

നാഷണല്‍ ഡസ്ക്
Sunday, May 30, 2021

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൊവിഡ് രോഗിയുടെ മൃതദേഹം പാലത്തില്‍ നിന്ന് നദിയിലേക്ക് വലിച്ചെറിഞ്ഞു. ബല്‍റാംപുരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സിദ്ധാർഥനഗർ സ്വദേശി പ്രേംനാഥിന്റെ മൃതദേഹമാണ് നദിയിൽ ഉപേക്ഷിച്ചതെന്ന് പൊലീസ് കണ്ടെത്തി.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പിപിഇ കിറ്റ് ധരിച്ച ഒരാൾ റാപ്‌തി നദിക്കു കുറുകെയുള്ള പാലത്തിൽ വണ്ടി നിർത്തിയ ശേഷം കൊവിഡ് രോഗിയുടെ കവറിൽ പൊതിഞ്ഞ മൃതദേഹം പാലത്തിൽനിന്നും നദിയിലേക്ക് വലിച്ചെറിയുന്നതാണ് വീഡിയോ ദൃശ്യങ്ങളിൽ.

പാലത്തിലൂടെ കടന്നുപോയ മറ്റൊരു വാഹനത്തിലുള്ളവരാണ് വീഡിയോ പകര്‍ത്തിയത്. കൊവിഡ് ബാധിച്ച പ്രേംനാഥിനെ മേയ് 25 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മേയ് 28 ന് അദ്ദേഹം മരിച്ചു.

×