ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സഹപാഠികളോട് മോശമായി പെരുമാറിയതിന് ശകാരിച്ച അധ്യാപകനെ 12-ാം ക്ലാസ് വിദ്യാര്‍ഥി വെടിവച്ചു പരിക്കേല്‍പ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് സരസ്വതി വിഹാര്‍ കോളനിയിലായിരുന്നു സംഭവം.
/sathyam/media/post_attachments/e7ddAgDBy3zSaMQvK7Jd.jpg)
സ്വകാര്യ സ്കൂളിലെ അധ്യാപകനായ സച്ചിന് ത്യാഗിക്കാണ് വെടിയേറ്റത്. സ്കൂളില്‍നിന്ന് വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോഴായിരുന്നു സംഭവം.
വിദ്യാര്‍ഥിയും മൂന്ന് കൂട്ടാളികളും അധ്യാപകനെ പിന്തുടര്ന്ന് വെടിവയ്ക്കുകയായിരുന്നു.സമീപത്തെ സിസിടിവി കാമറിയില്നിന്നും പ്രതികളെ സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചു.