Advertisment

പ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്ന് പറയാന്‍ നാണക്കേടില്ലെന്നു ശ്രുതി ഹാസന്‍

New Update

ബോഡി ഷെയ്മിംഗ് നടത്തുന്നവര്‍ക്ക് ചുട്ട മറുപടിയുമായി കമല്‍ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹസന്‍. ഇത് തന്റെ ജീവിതമാണെന്നും, പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ടെന്ന് പറയാന്‍ ഒരു നാണക്കേടുമില്ലെന്നും താരം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി.

Advertisment

publive-image

ദിവസങ്ങള്‍ക്ക് മുമ്പ് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രത്തിന് നിരവധി മോശം കമന്റുകള്‍ ലഭിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഇതിന് പ്രതികരണവുമായി ശ്രുതി ഹസന്‍ രംഗത്തെത്തിയിരിക്കുന്നത്.

മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന ഒരാളല്ല താനെന്ന് നടി കുറിപ്പിലുടെ വ്യക്തമാക്കി. മറ്റൊരാളുടെ ജീവിതത്തെ വിലയിരുത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും, അവനവന്റെയും മറ്റുള്ളവരുടെയും മനസിന്റെയും ശരീരത്തിന്റെയും മാറ്റങ്ങള്‍ അംഗികരിക്കാന്‍ പഠിക്കണമെന്നും ശ്രുതി കുറിച്ചു.

'ഇതെന്റെ ജീവിതമാണ്,? എന്റെ മുഖമാണ്,? അതേ ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്. അത് പറയാന്‍ എനിക്ക് നാണക്കേടുമില്ല. ഞാന്‍ അതിനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടോ??അല്ലെങ്കില്‍ എതിര്‍ത്തിട്ടുണ്ടോ?? ഇല്ല. എങ്ങനെ ജീവിക്കണമെന്ന് തിരഞ്ഞെടുക്കുക മാത്രമാണ് ഞാന്‍ ചെയ്തത്'- ശ്രുതി ഹസന്‍ കുറിച്ചു.

വയസായതുപോലെയുണ്ട്, മെലിഞ്ഞിരിക്കുന്നു എന്നിങ്ങനെ നിരവധി കമന്റുകളും ട്രോളുകളും മുമ്പ് പോസ്റ്റ് ചെയ്ത ചിത്രത്തിന് വന്നിരുന്നു. രണ്ട് ദിവസത്തിനിടയില്‍ എടുത്തതാണ് ഈ ചിത്രങ്ങളെന്നും താരം വ്യക്തമാക്കി.

body shaming shruty hassan
Advertisment