തനിമയാർന്ന തടിവേരുകളിൽ നിന്ന് പുതുപുത്തൻ രൂപങ്ങൾ സൃഷ്ടിക്കുന്ന തിരക്കിലാണീ കഥാകാരി .
കോവിഡിന്റെ കാലത്ത് കൂട്ടിലടച്ച കിളിയായി സ്വയം തോന്നിയപ്പോഴാണ് സിജിത സ്വന്തം പുരയിടത്തിലേക്കിറങ്ങിയത്. അങ്ങിങ്ങായി കിടന്നിരുന്ന തടിവേരുകളേ അതേ വരെ കഥാകാരി ശ്രദ്ധിച്ചിരുന്നതേയില്ല. അടുത്തു ചെന്ന് അവയോരോന്നും കണ്ടപ്പോൾ സിജിതയുടെ മനസ്സിൽ ഭാവനകൾ ചിറകുവിടർത്തി; കഥയും കവിതയുമെഴുതാനല്ല, വേരിൽ വിസ്മയ സൃഷ്ടികൾ രചിക്കാൻ!
പിറ്റേന്നു തന്നെ വലിയ വേരുകളിൽ മൂന്നെണ്ണം വീട്ടുമുറ്റത്തേയ്ക്ക് കൊണ്ടുവന്നു. പേന പിടിച്ച കൈകളിൽ ഉളിയും കൊട്ടുവടിയുമെടുത്തു.ചെത്തിയും ചീന്തിയും മിനുക്കിയപ്പോൾ വേരുകളിൽ വിരിഞ്ഞു ശിൽപ്പകലയുടെ സൗന്ദര്യം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലു പേരുകൾക്ക് സിജിത കലയുടെ പുതു ജീവനേകി.
/sathyam/media/post_attachments/KdNoIGeQ9yjSTFUf24jU.jpg)
" വീടിന്റെ പൂമുഖ മുറിയിൽ ഒന്നു രണ്ടെണ്ണം ഇടണം.. ബാക്കിയുള്ളവ സുഹൃത്തുക്കൾക്ക് സമ്മാനമായി നൽകണം എന്നാണാഗ്രഹം "- കഥാകാരി പറയുന്നു.
ചുരുങ്ങിയ കാലം കൊണ്ട് ലളിതസുന്ദരമായ ഭാഷയിലൂടെ ജനഹൃദയങ്ങളിലേയ്ക്ക് ചേക്കേറിയ സാഹിത്യപ്രതിഭയാണ് സിജിത. വളരെ ചെറുപ്പം മുതൽ തന്നെ കലാരംഗത്തും കഴിവു തെളിയിച്ചിരുന്നു. കഴിഞ്ഞ ആറു വർഷത്തിനിടെ കഥയിലും കവിതയിലുമായി ആറു പുസ്തകങ്ങളെഴുതി.
"ആത്മബലി " എന്ന കഥാസമാഹാരത്തിന്റെ ആംഗലേയ പരിഭാഷയായ മൈ കൺട്രീ മൈ
സാക്രീഫൈസും , തമിഴ് പരിഭാഷയായ "എൻ നാട് എൻ ത്യാഗം.'' , സൂര്യനെ പ്രണയിച്ച ഭൂമി എന്ന കവിതാ സമാഹാരത്തിന്റെ ആംഗലേയ പരിഭാഷ 'റോമാൻസ് ഓഫ് എർത്ത് വിത്ത് സൺ' എന്നീ പുസ്തകങ്ങൾ പ്രത്യേകം ശ്രദ്ധേയമായി.
സുപ്രീം കോടതി മുൻ ജഡ്ജി പത്മഭൂഷൺ കെ.റ്റി.തോമസ്, ഹൈക്കോടതി മുൻ ജഡ്ജി ഡോ.കെ.നാരയണ കുറുപ്പ്, ഡോ.ജോർജ് ഓണക്കൂർ, വയലാർ ശരത്ചന്ദ്രവർമ്മ തുടങ്ങിയ പല പ്രമുഖരും സിജിതയുടെ രചനകളെക്കുറിച്ച് വാഴ്ത്തിയിട്ടുണ്ട്.
ആകാശവാണിക്കായി ഒട്ടേറെ ലളിത ഗാനങ്ങളുമെഴുതിയിട്ടുള്ള ഈ സാഹിത്യകാരിക്ക്
ദളിത് സാഹിത്യ അക്കാദമിയുടെ ദേശീയ അവാർഡുകൾ ഉൾപ്പടെ മുപ്പതിൽപ്പരം പുരസ്ക്കാരങ്ങൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ സ്പോർട്സ്താരം കൂടി ആയിരുന്ന ഈ കമ്പ്യൂട്ടർ ബിരുദധാരിണി കൺസ്യൂമർ പ്രോട്ടക്ഷൻ കൗൺസിൽ സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ്. കോൽത്തടി വ്യാപാരിയായ പാലാ ഇടമറ്റം ഞൊണ്ടി മാക്കൽ അനിൽ ജോസിന്റെ ഭാര്യയാണ്. മക്കൾ ആദിത്യ, അനവദ്യ, ആരാധ്യ എന്നിവർ സ്കൂൾ വിദ്യാർത്ഥികൾ.
ലോകം വിറപ്പിച്ച കോവി ഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഒരു പ്രവാസി കുടുംബത്തിന്റെ കഥ പറയുന്ന "കോവിഡിന്റെ മാനസാന്തരം " എന്ന നോവൽ ആദ്യത്തെ രണ്ടധ്യായം പൂർത്തിയായപ്പോഴേ പേന താഴെ വെച്ചു. ഈ പകൽച്ചൂടിൽ ഇനി വയ്യ. ബാക്കി ജൂണിൽ മാത്രം - സിജിത പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us