Advertisment

നീലച്ചിത്ര നിര്‍മ്മാണ കേസില്‍ ശില്‍പ്പ ഷെട്ടിക്ക് പങ്കുണ്ടോ? പൊലീസ് പറയുന്നത്..

author-image
ഫിലിം ഡസ്ക്
New Update

നീലച്ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയെ ഈ മാസം 23 വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കേസിലെ മുഖ്യ ആസൂത്രകനാണ് കുന്ദ്രയെന്ന് പൊലീസ് പറഞ്ഞു. നീലച്ചിത്ര നിര്‍മ്മാണവുമായി നടി ശില്‍പ്പ ഷെട്ടിക്ക് പങ്കുണ്ടോ എന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

Advertisment

publive-image

കേസില്‍ ശില്‍പ്പ ഷെട്ടിക്ക് പങ്കുണ്ടോ എന്ന് പ്രത്യക്ഷത്തില്‍ തെളിഞ്ഞിട്ടില്ല. തെളിവുകളുമില്ല. അന്വേഷണത്തിലാണ്. ഇരകളോട് മുംബൈ ക്രൈം ബ്രാഞ്ചുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് വേണ്ട നടപടികള്‍ സ്വീകരിക്കും എന്ന് ജോയിന്റ് കമ്മീഷണര്‍ മിലിന്ദ് ഭരംബെ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

സിനിമയില്‍ നിന്നും ഇടവേള എടുത്ത ശില്‍പ്പ ഷെട്ടി സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോ ജഡ്ജ് ആയിരുന്നു. രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം ഷോയില്‍ നിന്നും പിന്‍മാറിയതായാണ് റിപ്പോര്‍ട്ടുകള്‍. ശില്‍പ്പയ്ക്ക് പകരം നടി കരിഷ്മ കപൂര്‍ ആയിരിക്കും ഷോയില്‍ പങ്കെടുക്കുക.

silpa shetty
Advertisment