ഇനിമുതല്‍ സിം കാർഡ് വെരിഫിക്കേഷന്‍ ഓരോ ആറുമാസത്തിലും പൂർത്തിയാകും, പുതിയ നിയമങ്ങൾ അറിയാം..

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: സിംകാര്‍ഡ് വേരിഫിക്കേഷനിലെ തട്ടിപ്പ് തടയുന്നതിന് ഉപഭോക്തൃ പരിശോധന നിയമങ്ങള്‍ കര്‍ശനമാക്കി. പുതിയ നിയമം അനുസരിച്ച് ടെലികോം കമ്പനിയ്ക്ക് ഒരു പുതിയ കണക്ഷന്‍ നല്‍കുന്നതിന് മുമ്പ് കമ്പനിയുടെ രജിസ്‌ട്രേഷന്‍ പരിശോധിക്കേണ്ടതുണ്ട്.

Advertisment

publive-image

കൂടാതെ ഓരോ ആറു മാസത്തിലും കമ്പനി വെരിഫൈ ചെയ്യേണ്ടതുണ്ട്. കമ്പനികളുടെ പേരില്‍ സിംകാര്‍ഡ് തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം കമ്പനിയുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായും പരിശോധനാ വിധേയമാക്കണം.

ടെലികോം വരിക്കാര്‍ക്കുള്ള വെരിഫിക്കേഷന്‍ പെനാല്‍റ്റി നിയമങ്ങളില്‍ ഇളവ് വരുത്താന്‍ ടെലികോം വകുപ്പ് തീരുമാനിച്ചിരുന്നു. കസ്റ്റമര്‍ വെരിഫിക്കേഷന്‍ നിയമങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ടെലികോം കമ്പനികളില്‍ നിന്നും 3000 കോടിയധികം രൂപ പിഴ ചുമത്തിയിരുന്നു.

sim card
Advertisment