കമൽ ഒരു പാവ കളിക്കാരൻ, അറപ്പുളവാക്കുന്ന വ്യക്തി; സൂപ്പർ താരം കമൽ ഹാസന് എതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര

ഫിലിം ഡസ്ക്
Friday, January 22, 2021

ചെന്നൈ: സൂപ്പർ താരം കമൽ ഹാസന് എതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര. തമിഴ് ബിഗ് ബോസ് സീസൺ നാലിലൽ മത്സരാർത്ഥി ആയിരുന്നു സുചിത്ര. വൈൽഡ് കാർഡ് എൻട്രിയുമായി ബിഗി ബോസിലേക്ക് എത്തിയ താരം താമസിയാതെ തന്നെ പുറത്താകുകയും ചെയ്തിരുന്നു.

സുചിത്രയെയും ഓവിയയെയും ആളുകൾ താരതമ്യം ചെയ്തെങ്കിലും സുചിത്ര പുറത്താകുകയായിരുന്നു. ഇപ്പോൾ തമിഴ് സൂപ്പർ താരം കമൽ ഹാസന് എതിരെയാണ് സുചിത്ര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യൽ മീഡിയ പോസ്റ്റിൽ ആയിരുന്നു കമൽ ഹാസന് എതിരെ സുചിത്ര പ്രത്യക്ഷപ്പെട്ടത്. എന്നാൽ, താമസിയാതെ തന്നെ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.

ബിഗ് ബോസ് ഷോയിലൂടെ കമൽ ഖാദി വസ്ത്രങ്ങൾക്ക് പ്രചാരണം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഷോയിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും ഖാദി വസ്‌ത്രങ്ങൾ സമ്മാനിച്ചിരുന്നു. എന്നാൽ, കമൽ ഹാസൻ തനിക്ക് നൽകിയത് സിന്തറ്റിക് വസ്ത്രമാണെന്നാണ് സുചിത്ര പറയയുന്നത്. സിന്തറ്റിക് വസ്ത്രം നൽകിയ കമൽ തന്നെയും പ്രേക്ഷകരെയും കബളിപ്പിച്ചുവെന്നും സുചിത്ര ആരോപിച്ചു.

കമലിനെ പരിഹസിച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിലൂടെ സുചിത്ര ഒരു കവിത പങ്കു വയ്ക്കുകയും ചെയ്തു. കമൽ ഒരു പാവ കളിക്കാരൻ ആണെന്നും അറപ്പുളവാക്കുന്ന വ്യക്തിയാണെന്നും മോശം സ്വഭാവത്തിന് ഉടമയാണെന്നും സുചിത്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പോസ്റ്റ് വിവാദമായതോടെ സുചിത്ര അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.സുചി ലീക്ക്സിലൂടെ വിവാദയായ വ്യക്തിയാണ് സുചിത്ര

നടൻ ധനുഷിന് എതിരെ ഗായികയായ സുചിത്ര ഔദ്യോഗിക അക്കൗണ്ടിലൂടെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പിന്നീട് നടിമാരുടെയും നടൻമാരുടെയും സ്വകാര്യ ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. ഈ സംഭവങ്ങൾക്ക് ശേഷം സുചിത്ര സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു.

×