സ​ഹോ​ദ​രി​യെ ശ​ല്യം ചെ​യ്യു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച കൗ​മാ​ര​ക്കാ​ര​നെ മൂ​ന്നം​ഗ സം​ഘം കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ചു

നാഷണല്‍ ഡസ്ക്
Saturday, February 27, 2021

ന്യൂ​ഡ​ല്‍​ഹി: സ​ഹോ​ദ​രി​യെ ശ​ല്യം ചെ​യ്യു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച കൗ​മാ​ര​ക്കാ​ര​നെ മൂ​ന്നം​ഗ സം​ഘം കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ചു. ഡ​ല്‍​ഹി​യി​ലെ ക​ല്‍​ക്കാ​ജി​യി​ലു​ള്ള സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് വെള്ളിയാഴഴ്ചയാണ് സം​ഭ​വം നടന്നത്.

സ​ഹോ​ദ​ര​നു​മൊ​ത്ത് വീ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ മൂ​ന്നം​ഗ സം​ഘം ശ​ല്യം ചെ​യ്തി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്ത സ​ഹോ​ദ​ര​നെ പ്ര​തി​ക​ള്‍ മ​ര്‍​ദി​ച്ചു. തു​ട‌​ര്‍​ന്ന് പ്ര​തി​ക​ളി​ലൊ​രാ​ള്‍ കൈ​യി​ല്‍ ക​രു​തി​യ ക​ത്തി​യെ​ടു​ത്ത് കു​ട്ടി​യെ കു​ത്തു​ക​യാ​യി​രു​ന്നു.

ഇ​വ​ര്‍ സ്ഥ​ല​ത്ത് നി​ന്നും ഓ​ടി ര​ക്ഷ​പെ​ട്ടു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ എ​യിം​സി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്.

×