Advertisment

ശിവഗിരി തീർത്ഥാടനം ലളിതമായി നടത്തും… തീർത്ഥാടന പദയാത്രകൾ ഒഴിവാക്കും...

New Update

publive-image

Advertisment

ശിവഗിരി: 88-ാമത് ശിവിഗിരി തീർത്ഥാടനം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം വളരെ ലളിതമായി നടത്താൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ അദ്ധ്യക്ഷതയിൽ കൂടിയ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് യോഗം തീരുമാനിച്ചു.

തീർത്ഥാടകരെ പരിമിതിപ്പെടുത്തി വെർച്വൽ മീറ്റിംഗുകളായിരിക്കും നടത്തുക. ഗുരു വിഭാവനം ചെയ്ത വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, ശാസ്ത്ര സാങ്കേതിക വിദ്യ, കൈത്തൊഴിൽ എന്നീ വിഷയങ്ങളെ അധികരിച്ച് ഡിസംബർ 25 മുതൽ ജനുവരി 1വരെ പ്രശസ്ത പണ്ഡിതന്മാരെ ഉൾകൊളളിച്ചുളള പ്രഭാഷണങ്ങൾ ശിവഗിരി മഠത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ ശിവഗിരി ടിവിയിലൂടെ സംപ്രേക്ഷണം ചെയ്യും.

തീർത്ഥാടന പദയാത്രകൾ ഇക്കൊല്ലം ഉണ്ടായിരിക്കില്ല. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്ന മുറയ്ക്ക് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ഭക്തർക്ക് വന്നുപോകാനും ദർശനം നടത്താനുമുളള സൗകര്യം ഉണ്ടായിരിക്കും.

അന്നദാന സൗകര്യം ഉണ്ടാവില്ല. ഇപ്പോഴത്തെ സാഹചര്യവും സന്ദർഭവും മനസ്സിലാക്കി ഗുരുഭക്തർ സഹകരിക്കണമെന്ന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അഭ്യർത്ഥിച്ചു.

sivagiri pilgrimage
Advertisment