സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.ഹര്‍ജിയില്‍ സുപ്രീം കോടതി ശിവശങ്കറിന് നോട്ടീസ് അയച്ചു. കേസ് ആറ് ആഴ്‌ചയ്‌ക്കു ശേഷം വീണ്ടും സുപ്രീം കോടതി പരിഗണിക്കും.
/sathyam/media/post_attachments/4oCfw8hv7pBn0o8QwCfj.jpg)
കേരള ഹൈക്കോടതി അനുവദിച്ച ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇ.ഡി സുപ്രീം കോടതിയെ സമീപിച്ചത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്നും അതിനായി ശിവശങ്കറിന് നോട്ടീസ് അയയ്‌ക്കുകയാണെന്നും കോടതി പറഞ്ഞു.