29
Thursday September 2022

ദുബായിൽ ‘കുടിൽ’ വ്യവസായങ്ങൾ തുടങ്ങി മലയാളത്തിലെ താരപ്രമുഖരുടെ ടാക്‌സ് വെട്ടിപ്പിന് പാതയൊരുക്കിയ കണക്കിലെ പ്രതിഭാശാലി : ഒടുവിൽ ചെന്നെത്തിയത് എൻഐഎ കുരുക്കിൽ !

കന്നാസും കടലാസും
Saturday, July 25, 2020

അപകടങ്ങൾ മണത്തറിയുവാനുള്ള മൃഗങ്ങളുടെ കഴിവുകൾ അപാരമാണ് . സുനാമിയും ഭൂകമ്പവും ഉരുൾപൊട്ടലുകളും മൃഗങ്ങൾ നേരത്തെ മനസ്സിലാക്കി അത് മറ്റുള്ളവരെ അറിയിക്കുകയും അതുപോലെ അവർ അതിൽ നിന്നും രക്ഷ പ്രാപിക്കുകയും ചെയ്യുന്നത് ദൈവത്തിന്റെ ചില പ്രത്യേകതകളാണ് .

അതുപോലെയാണ് ഭാര്യമാർ . ഓരോ ഭർത്താവിനും സംഭവിക്കാൻ പോകുന്ന പ്രശ്നങ്ങളെ മുൻകൂട്ടി കാണുവാനുള്ള കഴിവുകൾ ഭാര്യമാർക്കും ദൈവം കൊടുത്തിട്ടുണ്ട് . ഭർത്താവിന്റെ ആൺ സുഹൃത്തുക്കളെ കുറിച്ച് ഭാര്യമാരുടെ അഭിപ്രായങ്ങൾ ഏതാണ്ടൊക്കെ സത്യമായി വരാറുണ്ട് .

കേരളം കണ്ടതിൽ വെച്ചേറ്റവും നല്ല ഭാര്യമാരായ സുചിത്രയും സുൽഫത്തും ലോകത്ത് ഏറ്റവുമധികം വെറുക്കപ്പെടുന്നത് ഭർത്താക്കന്മാരുടെ ചീത്ത കൂട്ടുകെട്ടുകളെയാണ് .

സുചിത്ര വര്ഷങ്ങളായി ഇത്തരക്കാരോട് മിണ്ടാറില്ലത്രേ . സുൽഫത്ത് മമ്മുട്ടിയെ കൂടി ഒരു അകലം പാലിപ്പിച്ചിരിക്കുകയാണ് . പ്രൊഫഷണൽ ബന്ധം മാത്രം അനുവദിക്കാറുള്ളൂ . ഈ കാരണത്താൽ മമ്മുട്ടിയെ ഒരു കണക്കപ്പിള്ളയ്ക്ക് ഇഷ്ടമല്ലായിരുന്നു .

ലാലേട്ടൻ ആള് ശുദ്ധഗതിക്കാരൻ ആയതുകൊണ്ട് ഒരു കണക്കനെ കൊണ്ടുനടക്കുന്നു . ആ ബന്ധത്തെ പിടിച്ചുലക്കുന്ന തരത്തിലുള്ള വിശ്വാസ വഞ്ചനകളാണ് ഇയാൾ കാണിച്ചുകൂട്ടിയിരിക്കുന്നത് .

മദ്യത്തിൽ ആകൃഷ്ടനല്ലാത്ത ഈ കണക്കൻ മറ്റേ കാര്യത്തിൽ വളരെയേറെ ശ്രദ്ധ ചെലുത്തിയിരുന്നു . തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒളിപ്പിച്ചുകൊണ്ടുനടക്കുന്നതുപോലെയാണ് തനിക്ക് താത്പര്യമുള്ളവരെ സംരക്ഷിച്ചിരുന്നത് .

എങ്കിലും സോഷ്യൽ ജീവിതത്തിൽ വ്യക്തമായ അകലം എല്ലാവരോടും പാലിക്കുവാൻ ശ്രദ്ധിച്ചിരുന്നു . സ്നേഹം പണത്തിനോട് മാത്രമേ ഉണ്ടായിരുന്നുള്ളൂ
ആർഭാടങ്ങളെ വരെ വളരെ സൂക്ഷ്മതകളോടെ മാത്രമേ സ്നേഹിച്ചിരുന്നുള്ളൂ .

എല്ലാറ്റിലും വ്യക്തമായ പ്ലാനിങ്ങുകളും ചടുലതയും രഹസ്യ സ്വഭാവവും ഉള്ളതുകൊണ്ടാണ് ഒരേ സമയം മമ്മുട്ടിയെയും മോഹൻലാലിനെയും കൊണ്ടുനടക്കുവാൻ സാധിച്ചിരുന്നത് . ആർക്കും വ്യക്തമായി മനസ്സിലാക്കുവാൻ സാധിക്കാത്ത സ്വഭാരീതികൾ ആയതിനാൽ കുറെയധികം ആളുകൾ പിണങ്ങി പോയിരുന്നു .

പച്ചപ്പ്‌ കാണുന്ന എവിടെയും കയറിപ്പറ്റുവാനുള്ള സ്വഭാവ സവിശേഷത കൊണ്ടായിരിക്കാം മുതലാളിമാരെല്ലാം സൗഹൃദവലയത്തിൽ കുടുങ്ങിയിരുന്നത് .

ഏത് മന്ത്രിസഭ വന്നാലും ആഭ്യന്തര മന്ത്രിമാരോടുള്ള അടുപ്പക്കൂടുതൽ എന്നും സംശയങ്ങൾക്ക് ഇട നൽകുന്നതാണ് . 2009 ഓണത്തിന് തലസ്ഥാനത്തെ ഓണം വാരാഘോഷത്തിന് മോഹൻലാലിൻറെ ലാൽസലാം എന്ന സംഗീത നിശ സംഘടിപ്പിച്ചത് അന്നത്തെ ആഭ്യന്തര മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് .

2015 കോമൺ വെൽത്ത്  ഗെയിംസിൽ ഉത്‌ഘാടന ചടങ്ങിൽ രണ്ടുകോടിയോളം കൈപ്പറ്റിക്കൊണ്ട് ലാലേട്ടന്റെ ലാലിസം എന്ന സംഗീതനിശ സംഘടിപ്പിച്ചത് ഇദ്ദേഹമായിരുന്നു .

ആ സംഗീതനിശ ഒരു വൻ പരാജയമായപ്പോൾ രണ്ടുകോടി രൂപ തിരിച്ചുകൊടുക്കാമെന്ന് ലാലേട്ടന്റെ നല്ലമനസ്സ് സർക്കാരിനെ അറിയിച്ചു . കിരീടം സിനിമ ഷൂട്ട് ചെയ്ത വെള്ളായണി പാടം ലാലേട്ടൻ വിറ്റുകൊണ്ട് ആ പണം തിരികെനൽകി . അതിനുശേഷമാണ് സാമ്പത്തിക ഞെരുക്കം അനുഭവിച്ചുതുടങ്ങിയത് .

പിന്നീട് പ്രവാസികളുടെ ലോക്  സഭയിൽ കയറിപ്പറ്റി മൂന്നു കോടിരൂപയോളം ബില്ലിട്ടുകൊണ്ട് പ്രമുഖ നർത്തകിയുടെ ഫ്യൂഷൻ ഷോ ചെയ്തുകൊടുത്തു . ഭരിക്കുന്നവരിൽ കലാകാരന്മാരെയും കലാകാരികളെയും ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി ഈ കണക്കൻ വിലസുമ്പോഴും കലയുടെ ഒരു ലാഞ്ചനപോലും ആ മനുഷ്യനിൽ ഉണ്ടായിരുന്നില്ല .

ഡോക്ടറേറ്റുകളും പത്മശ്രീയും അവാർഡുകളും തരപ്പെടുത്തി കൊടുക്കുന്നതിൽ പ്രത്യേക നിപുണത അദ്ദേഹത്തിനുണ്ടായിരുന്നു . ഈയടുത്ത്
ഒരു പ്രശസ്ത ജുവല്ലറി മുതലാളിക്ക് ഡോക്റ്ററേറ്റ് കൊടുത്തതിലെ ദുരൂഹത കേരളജനത ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ് .

കേരളത്തിലെ ഇപ്പോഴത്തെ വിവാദമായ ഒരു ചാനലിന്റെ ഡയറക്ടർ ബോർഡിലുള്ള ഒരു കണ്ണൂരുകാരിക്ക് ഡോക്ടറേറ്റ് ലഭിച്ചതും ദുരൂഹം തന്നെ. ഒരു പ്രമുഖ ചാനലിൽ ഡയറക്ടർബോർഡ്‌ മത്സരം വന്നപ്പോൾ ഇന്ത്യ ചെയർമാൻ , ഇന്റർനാഷനൽ ചെയർമാൻ എന്നീ രണ്ടു തസ്തികകൾ ഉണ്ടാക്കിക്കൊണ്ട് രണ്ട് പേരെയും ഒതുക്കിയ ഈ കണക്കപ്പിള്ളയുടെ മറ്റൊരു ചാനലിന്റെ രൂപീകരണം വളരെ ബുദ്ധിപൂർവ്വമായിരുന്നു .

കൊച്ചി ആസ്ഥാനമായി 27 ഏക്കർ സ്ഥലത്ത് 650 കോടി രൂപ ചിലവിൽ ഒരു മീഡിയസിറ്റി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ദുബായിലെ ഒരുപ്രവാസിയുവതിയെ കൂട്ടുപിടിച്ചു . ആയിരം കുട്ടികൾക്ക് ഒരേ സമയം മീഡിയ എന്താണെന്നു പഠിക്കുവാനുള്ള കമ്പനിക്ക് തിരികൊളുത്തി .

നാട്ടിൽ കച്ചവടം ചെയ്യുന്നവർക്കും ,നാട്ടിലെ വരുമാനങ്ങൾക്കും ടാക്സ് വെട്ടിപ്പുകൾ ഉണ്ടാക്കുന്നതിനായി ഗൾഫിൽ പേപ്പർ കമ്പനികൾ സ്ഥാപിച്ചുകൊണ്ട് വലിയ ശമ്പളം കൈപ്പറ്റുന്നതായി കാണിച്ചുള്ള കളികളാണ് ഏറെയും നടന്നുപോരുന്നത് .

ഈ കണക്കൻ സ്വന്തമായി കമ്പനി രൂപീകരിച്ചുകൊണ്ട് ലക്ഷക്കണക്കിന് രൂപ ശമ്പളം കാണിച്ചുകൊണ്ട് ബാങ്കിൽ പണം നിക്ഷേപിക്കുകയും അത് എൻആർഇ അക്കൗണ്ടിലേക്ക് മാറ്റുകയുമാണ് കഴിഞ്ഞ പത്തുകൊല്ലമായി ചെയ്തുകൊണ്ടിരുന്നത് .

കേരളത്തിലെ കുറെയധികം കച്ചവടക്കാരെയും സിനിമക്കാരെയും ടാക്സ് വെട്ടിപ്പുകൾക്കായി ഉപയോഗിച്ചിരുന്നത് ഈ വഴികളിലൂടെയായിരുന്നു . കേരളത്തിലെ ഒരു പ്രമുഖ മജീഷ്യനെയും ഇവർ ഇക്കളികൾക്ക് കൂടെ കൂട്ടിയിരുന്നു . ഒരു പ്രശസ്ത സ്വാമിയും ഈ ചങ്ങലയിലെ കണ്ണി ആയിരുന്നു .

മജീഷ്യൻ സ്‌കൂളുകളിൽ നിന്നും മൂന്നു ലക്ഷം കൈപ്പറ്റിയാണ് കുട്ടികളിൽ എനർജി പാസ് ചെയ്തുകൊടുത്തിരുന്നത് . ഇപ്പോൾ ദേശവിരുദ്ധ നടപടിയുടെ പേരിൽ എൻഐഎ അന്വേഷണം നേരിടുകയാണ്.

ആ മനുഷ്യന്റെ വാക്കുകളും പ്രവർത്തികളും കാണുമ്പൊൾ ലോകത്തുതന്നെ ഒരാളിനെയും നമുക്കിപ്പോൾ വിശ്വാസമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചതിൽ ഇവരുടെ പങ്ക് സ്തുത്യർഹമാണ് .

ഇങ്ങനെ ഒരു ഭരണം കേരളത്തിൽ നടപ്പാക്കുവാൻ നിരവധി ബുദ്ധിജീവി അഭിനേതാക്കളും , സോഷ്യൽ തല്ലിപ്പൊളികളും ,  പകൽമാന്യന്മാരും , കൊണ്ടുപിടിച്ചു ശ്രമിച്ചിട്ടുണ്ട് .

കേരളത്തിലെ ഓരോരോ ജില്ലകളിലും മുനിസിപ്പൽ ആസ്ഥാനങ്ങളിലും പ്രത്യേകം പ്രത്യേകം ആളുകളെ കാണുകയും അവർക്കൊക്കെ ഓരോരോ വാഗ്ദാനങ്ങൾ നൽകുകയും ചെയ്തുകൊണ്ടാണ് കാര്യങ്ങൾ നീക്കിയിരുന്നത് . പാറമട മാഫിയയും , മണലൂറ്റ് സ്രാവുകളും , ബാർ രമേശന്മാരും ഒക്കെ ഇക്കളികളുടെ ഭാഗഭാക്കായിരുന്നു .

പ്രളയഫണ്ടിനെ തിരഞ്ഞെടുപ്പ് ഫണ്ടാക്കി മാറ്റുവാനുള്ള ചെപ്പടിവിദ്യ പഠിപ്പിച്ചുകൊടുത്തത് ഈ കണക്കൻ ആയിരുന്നു .

ഇന്നിപ്പോൾ അതിരപ്പിള്ളി പദ്ധതിക്കാവശ്യമായ കോൺട്രാക്ടുകൾ തരപ്പെടുത്തുന്നത് സ്വപ്ന സുരേഷും ഈ കണക്കപ്പിള്ളയും ചേർന്നാണ് . അതിൽ പാർട്ടിക്കുള്ള ഫണ്ട് പ്രത്യേകം മാറ്റിവെച്ചാണ് കാര്യങ്ങൾ പ്ലാൻ ചെയുന്നത് .

ആരും ഒന്നും പിടിക്കപ്പെടാതിരിക്കുവാനാണ് കണക്കപ്പിള്ളയെ നിയമിച്ചത് . പ്രവാസി കൊച്ചുമുതലാളിയുടെ മകളുടെ കല്യാണത്തിന് കിട്ടിയ കമ്മീഷനുകൾ കേട്ടാൽ കേരളജനത തലയിൽ കൈവെക്കും .

ഇതെല്ലാം വീതം വെക്കുമ്പോഴാണ് കുറെ പ്രശനങ്ങൾ ആരംഭിച്ചത് . ഇത്തരക്കാരെ സമൂഹത്തിൽ ഒറ്റപ്പെടുത്തേണ്ടത്  അനിവാര്യമായിരിക്കുകയാണ് . അതിന് ചെറുപ്പക്കാർ രംഗത്തുവരണം .

ഡിവൈഎഫ്‌ഐയും എഐവൈഎഫും യൂത്ത് കോൺഗ്രസ്സുമൊക്കെ ഇത്തരക്കാരെ തിരിച്ചറിയുക . നല്ല നല്ല ഭരണങ്ങളെയും ഭരണാധികാരികളെയും രാഷ്ട്രീയക്കാരെയും നശിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തുക

Related Posts

More News

മമ്മൂട്ടി – ബി. ഉണ്ണികൃഷ്ണൻ ചിത്രം ക്രിസ്റ്റഫർ ചിത്രീകരണം പൂർത്തിയായി. 79 ദിവസത്തെ ചിത്രീകരണത്തിനു ശേഷം സെപ്റ്റംബർ 29ന് പുലർച്ചെ രണ്ട് മണിക്ക് ചിത്രീകരണം പൂർത്തിയാക്കി. 65 ദിവസത്തോളമായിരുന്നു സിനിമയിൽ മമ്മൂട്ടിയുടെ ചിത്രീകരണം നീണ്ടുനിന്നത്. ഈ അടുത്ത കാലത്ത് ഇറങ്ങുന്ന മമ്മൂട്ടിയുടെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത് ആർ.ഡി. ഇലുമിനേഷൻസ് ആണ്. ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് എന്ന ടാഗ്‌ലൈനിൽ ഇറങ്ങുന്ന ഈ ആക്‌ഷൻ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. […]

തിരുവനന്തപുരം: മുഖ്യമന്ത്രി കണ്ണൂർ വിസി നിയമനത്തിൽ ഇടപെട്ടിട്ടില്ലെന്ന് പ്രോസിക്യൂഷൻ. വിസി നിയമനത്തിന് സ്വതന്ത്ര ചുമതലയില്ലാത്ത ഗവർണറെ എന്തിന് സ്വാധീനിക്കണമെന്ന് പ്രോസിക്യൂഷൻ ചോദിച്ചു. എന്നാൽ സ്വന്തം ജില്ലാക്കാരനായി മുഖ്യമന്ത്രി ഇടപെട്ടെന്ന് ഹർജിക്കാരനായ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല കോടതിയിൽ പറഞ്ഞു. കേസ് ഒക്ടോബർ 22ലേക്ക് മാറ്റി. കണ്ണൂർ വിസിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാനായി മുഖ്യമന്ത്രി സമ്മർദം ചെലുത്തിയെന്ന് ഗവർണർ ആരിഫ്മുഹമ്മദ് ഖാൻ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചാമക്കാല ഹർജി നൽകിയത്.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ ആക്രണത്തില്‍ കടുത്ത നടപടികളുമായി ഹൈക്കോടതി. ഹര്‍ത്താല്‍ ദിനത്തെ അത്രിക്രമങ്ങളില്‍ കേരളത്തിലെ മുഴുവന്‍ കേസിലും പിഎഫ്‌ഐ ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ മുഴുവന്‍ കേസിലും പ്രതി ചേര്‍ക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അബ്ദുര്‍ സത്താറായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിലെ അക്രമ സംഭവങ്ങളില്‍ നഷ്ടപരിഹാരം ഈടാക്കാന്‍ ഉത്തരവിടാമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. നഷ്ടപരിഹാരത്തുക കെട്ടിവച്ചേ ജാമ്യം നല്‍കാവൂ. ഇക്കാര്യത്തില്‍ എല്ലാ മജിസ്‌ട്രേട്ട് കോടതികള്‍ക്കും നിര്‍ദേശം നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ട് അഞ്ചുകോടി […]

കോഴിക്കോട് : കേന്ദ്രസർക്കാർ നിരോധിച്ചെങ്കിലും പുതിയ രൂപത്തിലും ഭാവത്തിലും അവതരിക്കാൻ പോപ്പുലർ ഫ്രണ്ട് ഒരുക്കം തുടങ്ങി. മനുഷ്യാവകാശ, സന്നദ്ധ പ്രവർത്തന സംഘടനയുടെ രൂപത്തിലാവും പോപ്പുലർ ഫ്രണ്ടിന്റെ അടുത്ത വരവ്. സംസ്ഥാനത്തെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരെ മുന്നിൽ നിർത്തിക്കൊണ്ടായിരിക്കും പുതിയ മുഖംമൂടിയണിഞ്ഞ് പോപ്പുലർ ഫ്രണ്ട് എത്തുക. പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ, സംസ്ഥാന നേതാക്കളും രണ്ടാം നിര നേതാക്കളുമെല്ലാം ജയിലിലാണ്. ഓഫീസുകൾ മുദ്ര വയ്ക്കുകയും ചെയ്യുന്നു. ഇതിനിടയിലും മുൻകൂട്ടി ആസൂത്രണം ചെയ്ത പുതിയ സംഘടനയുടെ രൂപീകരണ നടപടികൾ പുരോഗമിക്കുകയാണ്. ഇപ്പോഴുള്ള […]

ഇടയ്ക്ക് മോഡലിംഗും ചെയ്യാറുള്ള അഹാന വെറൈറ്റി ആയിട്ടുള്ള ഫോട്ടോഷൂട്ടുകളും നടത്താറുണ്ട്. ഇപ്പോഴിതാ പാടത്ത് പാറിനടക്കുന്ന ഒരു പറവയെ പോലെ തോന്നിപ്പിക്കുന്ന രീതിയിലുള്ള ഒരു മനോഹരമായ ഷൂട്ട് നടത്തിയിരിക്കുകയാണ് അഹാന. ജിക്സൺ ഫ്രാൻസിസ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തത്. ലൈഫ് ഓഫ് കളേഴ്സിന്റെ തൂവെള്ള നിറത്തിലെ ഔട്ട്ഫിറ്റാണ് അഹാന ധരിച്ചത്. സാംസൺ ലെയാണ് മേക്കപ്പ്. ടോവിനോ തോമസിന്റെ നായികയായി ലുക്കാ എന്ന ചിത്രത്തിൽ അഭിനയിച്ച അഹാന മലയാളത്തിൽ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയായി മാറുകയും ചെയ്തു. നിഹാരിക ബാനർജി […]

കുവൈറ്റ്: കുവൈറ്റ് പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് അഡ്ഹോക്ക് കമ്മറ്റി അംഗവും യൂണിറ്റ് മൂന്നിലെ സജീവ അംഗവുമായ കെ. ഇ.ഒ. കൺസൾട്ടന്റിലെ സീനിയർ ഡ്രാഫ്റ്റ്സ്മാനുമായ മാഹി സ്വദേശി സതീഷ് കുമാറിന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി. യൂണിറ്റ് കൺവീനർ എബ്രഹമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, മുതിർന്ന അംഗം രതീഷ് കുമാർ , രവീന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു. എക്സ്ക്യൂട്ടീവ് അംഗം സാബു തോമസ് സ്വാഗതവും, ജോ: കൺവീനർ […]

ഒന്നിച്ചു നിന്നാല്‍ കേരളം ആര് ഭരിക്കണമെന്ന് ഈഴവ സമുദായത്തിന് തീരുമാനിക്കാനാകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ഏത് സര്‍ക്കാര്‍ വന്നാലും ഈഴവരോട് അവഗണനയാണെന്നും വോട്ട് ബാങ്കായവര്‍ക്ക് പണം വാരിക്കോരികൊടുക്കാന്‍ രാഷ്ട്രീയട്രീയ നേതൃത്വം തയ്യാറാകുന്നെന്നും വെളളാപ്പളളി കുറ്റപ്പെടുത്തി. മതം പറയുന്നവര്‍ മതേതരത്വത്തില്‍ ഊന്നിനില്‍ക്കുന്ന എസ്എന്‍ഡിപിയെക്കാള്‍ മുകളില്‍ എത്തുന്നു. ഭരണം നിലനിര്‍ത്തുന്നതിനായി ആദര്‍ശം മാറ്റിവെച്ച് ഇടതുപക്ഷം സംഘടിത മതശക്തികളെ പിന്തുണയ്ക്കുകയാണ്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ജനറല്‍ സീറ്റില്‍ മുസ്ലീം അല്ലാത്ത ഒരാളെ മത്സരിപ്പിക്കാന്‍ ലീഗ് തയ്യാറാകുന്നില്ല. എന്നാല്‍ ലീഗ് […]

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടിക്കുള്ള സംസ്ഥാന സർക്കാർ ഉത്തരവിറക്കി. യുഎപിഎ നിയമനുസരിച്ച് തുടർ നടപടി സ്വീകരിക്കാൻ എസ്പിമാർക്കും ജില്ലാ കളക്ടർമാർക്കും അധികാരം നൽകി കൊണ്ടാണ് ഉത്തരവ്. ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഡിജിപി വിശദമായ സർക്കുലർ പുറത്തിറക്കും. പിഎഫ്ഐ ഓഫീസുകള്‍ സീല്‍ ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികള്‍ ഇന്ന് തുടങ്ങും. അതേസമയം, പോപ്പുലർ ഫ്രണ്ടിന്റെ നിരോധന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ സുരക്ഷ തുടരും. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ അടക്കമുള്ള മേഖലകളിൽ നിരീക്ഷണം തുടരും. […]

മാൻവി സാരി പോലെയുള്ള നാടൻവി വേഷങ്ങളിലാണ് മലയാളികൾ കൂടുതലായി കാണാറുള്ളത്. ഇപ്പോഴിതാ വനിതാ ഫാഷൻസിന്റെ ഡിസൈനിലുള്ള മനോഹരമായ സാരിയിൽ ഒരു കലക്കൻ ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് മാൻവി. അമൽ രാജ്, ദൃശ്യ എന്നിവർ ചേർന്നാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സാരിയിൽ ഇത്രയും ലുക്കുള്ള സീരിയൽ നടി വേറെയില്ല എന്നാണ് ആരാധകർ പറയുന്നത്. ഷെർലോക്ക് ടോംസ് എന്ന സിനിമയിലും മാൻവി അഭിനയിച്ചിട്ടുണ്ട്. തേനും വയമ്പും, സുമംഗലി ഭവ തുടങ്ങിയ സൂപ്പർഹിറ്റ് പരമ്പരകളിൽ മാൻവി ഭാഗമായിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ, […]

error: Content is protected !!