New Update
കുവൈറ്റ് സിറ്റി; കുവൈറ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഷുവായ്ഖ് തുറമുഖത്ത് നിന്ന് കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ലഹരി വസ്തുക്കൾ പിടികൂടി. രണ്ട് കണ്ടെയ്നറിൽ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 270 കിലോ ഗ്രാം മയക്കുമരുന്ന് ലഹരി വസ്തുക്കളാണ് ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ പിടികൂടിയത്.
Advertisment
അണ്ടർസെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ഇസം സേലം അൽ നഹാമിന്‍റെ നേതത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
കുവൈറ്റിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണെന്ന് അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.