New Update
ഒരു മൂര്‍ഖനും കോഴിയും തമ്മിലുള്ള ഉഗ്രന്‍ മല്‍പ്പിടുത്തമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.തന്റെ കുഞ്ഞുങ്ങളെ പാമ്പില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് തള്ളക്കോഴി. വീഡിയോയുടെ തുടക്കത്തില്‍ തന്നെ കോഴിക്കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് വരുന്ന പാമ്പിനെയാണ് കാണുന്നത്.
സധൈര്യം കോഴികളെ ആക്രമിക്കാനുള്ള മനോഭാവമാണ് പാമ്പിലുള്ളത്. എന്നാല്‍ ഒരേ സമയംപാമ്പിനെയും, വീഡിയോ കാണുന്ന കാഴ്ചക്കാരെയും അമ്പരപ്പിച്ചുകൊണ്ട് മൂര്‍ഖനോട് പോരാടാനായി പാഞ്ഞടുക്കുകയാണ് തള്ളക്കോഴി.
പിന്നീട് നടക്കുന്നത് അതിഗംഭീരമായൊരു പോരാട്ടം തന്നെയാണ്. ഓരോ തവണയും കൊത്താനായി പത്തി ഉയര്‍ത്തിവരുന്ന മൂര്‍ഖനെ തന്നാല്‍ കഴിയാവുന്ന വിധം പ്രതിരോധിക്കുകയാണ് തള്ളക്കോഴി. തന്റെ കഴിവിനെ കുറിച്ചോ പ്രാപ്തിയെ കുറിച്ചോ ചിന്തിക്കാതെ കുഞ്ഞുങ്ങളുടെ രക്ഷയ്ക്ക് വേണ്ടി മാത്രം തന്നെക്കാള്‍ ശക്തനായ എതിരാളിയെ നേരിടാനിറങ്ങിയ കോഴിയെ മനസുകൊണ്ട് അഭിനന്ദിക്കുകയാണ് വീഡിയോ കണ്ടവര്‍ എല്ലാം തന്നെ. ലോകത്ത് എവിടെയാണെങ്കിലും, അത് ജീവിവര്‍ഗത്തിലാണെങ്കിലും മാതൃത്വം എന്നതിന്റെ ശക്തിയും ധൈര്യവും എന്താണെന്ന്കാട്ടിത്തരുന്നതാണ് വീഡിയോ എന്നും നിരവധി പേര്‍ കുറിക്കുന്നു.
38 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ പക്ഷേ സംഭവത്തിന്റെ മുഴുവന്‍ ചിത്രം
വരച്ചുനല്‍കുന്നില്ല. പ്രതിരോധം എന്ന ആശയം കൈമാറിക്കൊണ്ട് അത് അപൂര്‍ണമായി അവസാനിക്കുകയാണ്.പിന്നീട് കോഴിക്കോ പാമ്പിനോ എന്ത് സംഭവിച്ചുവെന്നോ, ആരാണ് ശക്തമായ പോരാട്ടത്തില്‍ വിജയം കൈവരിച്ചതെന്നോ വ്യക്തമല്ല.
mother’s love ❤️
- Love is a stronger emotion than fear pic.twitter.com/9sKDkzHo2U— Köksal Akın (@newworlddd555) June 16, 2021