പാടത്തിന്റെ നടുവില്‍ മാളത്തില്‍ നിന്ന് കൂട്ടത്തോടെ എത്തിനോക്കുന്ന പാമ്പുകള്‍; വീഡിയോ വൈറല്‍

author-image
admin
New Update

ഒരു പാമ്പിനെ കാണുന്നത് തന്നെ ചിലരില്‍ പരിഭ്രാന്തി ജനിപ്പിക്കും. കൂട്ടത്തോടെ പാമ്പുകളെ കണ്ടാലുള്ള കാര്യം പറയുകയും വേണ്ട. പാടത്ത് കൂട്ടത്തോടെ പാമ്പുകള്‍ മാളത്തില്‍ നിന്ന് പുറത്തേയ്ക്ക് എത്തിനോക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

Advertisment

publive-image

പാമ്പുകളുടെ കുടുംബം എന്ന ആമുഖത്തോടെ അമൈസിങ്‌ എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് വീഡിയോ പങ്കുവെച്ചത്. ഒരു പാടത്തിന്റെ നടുവില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ഒരു മാളത്തില്‍ നിന്ന് കൂട്ടത്തോടെ പുറത്തേയ്ക്ക് പാമ്പുകള്‍ എത്തിനോക്കുന്നതാണ് വീഡിയോ.

https://twitter.com/i/status/1323399489743368192

ഏതു ഇനത്തില്‍പ്പെട്ട പാമ്പാണിതെന്ന് വ്യക്തമല്ല. കുഞ്ഞുങ്ങളാണ് എന്നാണ് ഒറ്റ നോട്ടത്തില്‍ വ്യക്തമാകുന്നത്. വ്യത്യസ്ത നിറത്തിലുള്ള ഈ പാമ്പുകള്‍ ഒറ്റ നോട്ടത്തില്‍ വിസ്മയം ജനിപ്പിക്കുന്നതാണ്.

snake video viral video
Advertisment