Advertisment

കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥികള്‍ കോഴിക്കോട് എസ്എൻഡിപി യൂണിയൻ ആസ്ഥാനം സന്ദർശിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥികളായ രമ്യ മുരളി (നടക്കാവ്) എൻ.ശിവപ്രസാദ് ( ഈസ്റ്റ്ഹിൽ) അനുരാധാ തായാട്ട് (ചക്കോത്ത്കുളം) എന്നിവർ എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ ആസ്ഥാനമായ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമം സന്ദർശിച്ചു യൂണിയൻ പ്രസിഡൻ്റ് ഷനൂബ് താമരക്കുളം സെക്രട്ടറി സുധീഷ് കേശവപുരി ഡയറക്ടർ കെ.ബിനുകുമാർ എന്നിവരുമായി ചർച്ച നടത്തി.

ബിജെപി നേതാക്കളായ പ്രവീൺ തളിയിൽ, എൻ.ജഗന്നാഥൻ, മണ്ടിലേടത്ത് രഘുവീർ ,ദി പുനടക്കാവ്, സുഹാസ് ,പ്രവീൺ ബിലാത്തികുളം എന്നിവർ സംബന്ധിച്ചു.

സമുദായത്തെ പരിഗണിക്കാനും സഹായിക്കാനും സന്നദ്ധരായ സ്ഥാനാർത്ഥികളെ തിരിച്ച് സഹായിക്കുന്ന സമീപനമാണ് കോഴിക്കോട് എസ്എൻഡിപി യൂണിയൻ സ്വീകരിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കി.

 

kozhikode news
Advertisment