Advertisment

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ 147 മത് ബലിദാന ദിനം എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ്റെ നേതൃത്വത്തിൽ അത്താണിക്കൽ ഗുരു വരാശ്രമത്തിൽ വെച്ച് ആചരിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ 147 മത് ബലിദാന ദിനം എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ്റെ നേതൃത്വത്തിൽ അത്താണിക്കൽ ഗുരു വരാശ്രമത്തിൽ വെച്ച് ആചരിച്ചു. കോഴിക്കോട് എസ്എൻഡിപി യൂണിയൻ പ്രസിഡൻറ് ഷനൂപ് താമരക്കുളം ഉൽഘാടനം ചെയ്തു.

അവർണ്ണ ജനവിഭാഗങ്ങളുടെ അവകാങ്ങൾക്ക് വേണ്ടി തിരുവിതാംകൂറിൽ ആദ്യമായി ഒറ്റ്ക്ക് പടപൊരുതിയ വീര വിപ്ലവകാരിയായിരുന്നു ആറാട്ട് പുഴ വേലായുധ പണിക്കരെന്ന് അദ്ദേഹം പറഞ്ഞു.

publive-image

സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിലെ ആദ്യ നായകനായിരുന്നു ആറാട്ട് പുഴ വേലായുധ പണിക്കരെന്നും അവർണ്ണ ജനങ്ങൾക്ക് വേണ്ടി അദ്ദേഹം നടത്തിയ സേവനങ്ങൾ പുതു തലമുറ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു.യോഗം ഡയറക്ടർ കെ.ബിനുകുമാർ യൂണിയൻ കൗൺമാരായ എം.രാജൻ, വി.സുരേന്ദ്രൻ, പി കെ ഭരതൻ, കെ.മോഹൻദാസ്, ലീലാവിമലേശൻ എന്നിവർ പ്രസംഗിച്ചു.

 

kozhikode news
Advertisment