Advertisment

എസ്എൻഡിപി വൈദിക യോഗം നാമജപ പ്രതിഷേധം ആഗസ്റ്റ് രണ്ടിന് കോഴിക്കോട്

New Update

publive-image

കോഴിക്കോട്: കേരളത്തിലെ ദേവസ്വം ബോർഡുകളിൽ ശാന്തി നിയമനത്തിലും നവോത്ഥാനം നടപ്പാക്കുവാൻ സർക്കാർ തെയ്യാറാകുക, ദേവസ്വംബോർഡ് ജാതി വിവേചനം അവസാനിപ്പിക്കുക, 2016ലെ ദേവസ്വം ബോർഡ് ഉത്തരവ് നടപ്പിലാക്കുക, ശാന്തിക്കാരെ അയിത്തം കൽപിച്ച് മാറ്റിനിർത്താതിരിക്കുക, മലയാള ബ്രാഹ്മണൻ എന്ന വേർതിരിവ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എസ്എൻഡിപി വൈദിക യോഗം സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി വൈദിക യോഗം കോഴിക്കോട് യൂണിയൻ ആഗസ്റ്റ് 2ന് തിങ്കളാഴ്ച നാമജപ പ്രതിഷേധം നടത്തും.

രാവിലെ 10. 30 മണിക്ക് കോഴിക്കോട് കിഡ്സൺ കോർണറിൽ നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം യൂണിയൻ പ്രസിഡണ്ട് ഷനൂപ് താമരക്കുളം നിർവഹിക്കും.

യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി മുഖ്യ പ്രഭാഷണം നടത്തും.വിവിധ പിന്നോക്ക സമുദായ നേതാക്കൾ പ്രസംഗിക്കും. വൈദിക യോഗം കോഴിക്കോട് യൂണിയൻ ഭാരവാഹികൾ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകും.

kozhikode news sndp union
Advertisment