Advertisment

എസ്എൻഡിപി യോഗം ബിലാത്തിക്കുളം ശാഖയുടെ 12- മത് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു

New Update

publive-image

Advertisment

കോഴിക്കോട്: എസ്എൻഡിപി യോഗം ബിലാത്തിക്കുളം ശാഖയുടെ 12- മത് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. കോഴിക്കോട് എസ്എൻഡിപി യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി ഉൽഘാടനം നിർവ്വഹിച്ചു.

ശാഖാ പ്രസിഡൻ്റ് അഡ്വ.ആർ.ബിനു രാജ് അധ്യക്ഷത വഹിച്ചു.യൂണിയൻ പ്രസിഡൻ്റ് ഷ നൂബ് താമരക്കുളം മുഖ്യ പ്രഭാഷണം നടത്തി. ഗുരുധർമ പ്രഭാഷക രഗിഷാ മനോജ്, യോഗം ഡയറക്ടർ കെ.ബിനുകുമാർ, അഡ്വ.എം.രാജൻ, പുഷ്പൻ ഉപ്പുങ്ങൽ,വി.സുരേന്ദ്രൻ, റിട്ട. മേജർ എൻ പി വ സന്തൻ, കെ.ബിജു, സ്മിത ഷെനൂബ് എന്നിവർ പ്രസംഗിച്ചു.

publive-image

കഴിഞ്ഞ പതിമൂന്ന് വർഷക്കാലമായി പ്രതിസന്ധികൾ അതിജീവിച്ച് കോഴിക്കോട് എസ്എൻഡിപി യൂണിയന് ധീരമായ നേതൃത്വം നൽകിയ യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരിയെ ആദരിച്ചു.ശാഖാ പ്രസിഡൻ്റ് അഡ്വ.ആർ ബിനു രാജ് ഉപഹാരം നൽകി.

ശാഖാ ഭാരവാഹികളായി അഡ്വ.ആർ.ബിനു രാജ് (പ്രസിഡൻ്റ്) കെ.ബിജു (വൈസ് പ്രസിഡൻ്റ്) റിട്ട. മേജർ വസന്തൻ (സെക്രട്ടറി) രമേശ് ബാബു (യൂണിയൻ പ്രതിനിധി) എന്നിവരെയും യോഗ വാർഷിക പ്രതിനിധിയെയും യൂണിയൻ വാർഷിക പ്രതിനിധികളെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

kozhikode news sndp yogam kozhikode
Advertisment