Advertisment

എസ്എൻഡിപി യോഗം കക്കുഴിപ്പാലം ശാഖയുടെ 25 -മത് വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി

New Update

publive-image

Advertisment

കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സമ്മതിദാന അവകാശം വിവേകപൂർവ്വം വിനിയോഗിക്കണമെന്നും നൂറ്റാണ്ടുകളായുള്ള വിശ്വാസ സംഹിതകളെ നാമാവശേഷമാക്കാൻ ശ്രമിച്ചവർക്കുള്ള താക്കീത് നൽകാനുള്ള ആർജ്ജവം സമുദായാംഗങ്ങൾ കാണിക്കണമെന്നും എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി പ്രസ്താവിച്ചു.

എസ്എൻഡിപി യോഗം കക്കുഴിപ്പാലം ശാഖയുടെ 25 -മത് വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാഖാ പ്രസിഡണ്ട് കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡണ്ട് ഷനൂപ് താമരക്കുളം മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ കെ മോഹദാസ് വനിതാസംഘം യൂണിയൻ സെക്രട്ടറി ലീലാവിമലേഷൻ ശാഖ ഭാരവാഹികളായ ഭരതൻ തട്ടാറക്കൽ, ശാലിനി ബാബുരാജ്, മീനാക്ഷി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

2021 -23 വർഷത്തിലേക്കുള്ള ശാഖാ ഭാരവാഹികളായി കെ ബാലകൃഷ്ണൻ (പ്രസിഡണ്ട്) ഭരതൻ തട്ടാറക്കൽ (വൈസ് പ്രസിഡണ്ട്) പി കെ വിമലേഷൻ (സെക്രട്ടറി) കെ മോഹൻദാസ് (യൂണിയൻ പ്രതിനിധി )എന്നീ ഭാരവാഹികൾ ഉൾപ്പെടെ യൂണിയൻ വാർഷിക പ്രതിനിധികളെയും യോഗം വാർഷിക പ്രതിനിധികളെയും വനിതാ സംഘം, യൂത്ത് മൂവ്മെൻറ് ഭാരവാഹികളെയും പൊതുയോഗം ഐകകണ്ഠേന തെരഞ്ഞെടുത്തു.

sndp yogam kozhikode
Advertisment