Advertisment

കോഴിക്കോടിന്‍റെ സാംസ്കാരിക നായകരായ സി കൃഷ്ണൻ വക്കീലിനും കല്ലിങ്ങൽ മഠത്തിൽ രാരിച്ചൻ മൂപ്പനും സ്മാരകം നിര്‍മ്മിക്കുമെന്നത് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താനുള്ള ആര്‍ജവം രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കണം - എസ്എന്‍ഡിപി യോഗം

New Update

publive-image

Advertisment

കോഴിക്കോട്: കോഴിക്കോട് മുൻസിപ്പൽ കൗൺസിലറും മിതവാദി പത്രാധിപരും എസ്എൻഡിപി യോഗം പ്രസിഡൻറും കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിച്ച സാമൂഹ്യ നവോത്ഥാന നായകനും ബുദ്ധമത പ്രചാരകനുമായ മിതവാദി സി കൃഷ്ണൻ വക്കീലിനും ശ്രീകണ്ഠേശ്വര ക്ഷേത്ര സ്ഥാപകനും വ്യാപാര പ്രമുഖനും സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കല്ലിങ്ങൽ മഠത്തിൽ രാരിച്ചൻ മൂപ്പനും കോഴിക്കോട് നഗരത്തിൽ സുചിതമായ സ്മാരകമുണ്ടാക്കുമെന്നത് തങ്ങളുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുവാനുള്ള ആർജവം കാണിക്കാൻ രാഷ്ട്രീയ പാർട്ടികൾ തെയ്യാറാകണമെന്ന് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ നേതൃയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കോഴിക്കോടിൻ്റെ പൂർവ്വകാല പ്രതാപത്തിന് അടിത്തറ പാകിയ മേൽ പറഞ്ഞ സാംസ്കാരിക നായകരോട് കാണിച്ച അവഗണന നന്ദികേടും കൃതഘ്നതയുമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

അത്താണിക്കൽ ഗുരു വരാശ്രമത്തിൽ വെച്ച് ചേർന്ന നേതൃയോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി ഉൽഘാടനം ചെയ്തു. യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു.

യോഗം ഡയറക്ടർ കെ.ബിനുകുമാർ, യൂണിയൻ കൗൺസിലർമാരായ പി കെ ഭരതൻ, ചന്ദ്രൻ പാലത്ത്, വി.സുരേന്ദ്രൻ, എം.മുരളീധരൻ, എം.രാജൻ യൂത്ത് മൂവ്മെൻ്റ് യൂണിയൻ പ്രസിഡൻറ് എസ്.ജി ഗിരീഷ് വനിതാ സംഘം യൂണിയൻ പ്രസിഡൻ്റ് ലീലാ വിമലേശൻ എന്നിവർ പ്രസംഗിച്ചു.

 

 

kozhikode news
Advertisment