Advertisment

കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർമാരായി തെരഞ്ഞെടുക്കപ്പെട്ട നവ്യ ഹരിദാസ്, സി എസ് സത്യഭാമ, അനുരാധാ തായാട്ട്, എൻ. ശിവപ്രസാദ് എന്നിവർക്ക് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി

New Update

publive-image

Advertisment

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർമാരായി തെരഞ്ഞെടുക്കപ്പെട്ട നവ്യ ഹരിദാസ്, സി എസ് സത്യഭാമ, അനുരാധാ തായാട്ട്, എൻ. ശിവപ്രസാദ് എന്നിവർക്ക് എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

സ്വീകരണ യോഗത്തിൻ്റെ ഉൽഘാടനം ഗുരുവായൂരപ്പൻ കോളെജ് മലയാള വിഭാഗം തലവനും സാഹിത്യകാരനുമായ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു.

യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, എ.എം ഭക്തവത്സലൻ, രമ്യ മുരളി, എം ജഗനാഥൻ ,കെ.ബിനുകുമാർ, പ്രവീൺ തളിയിൽ, ലീലാവിമലേശൻ, പി കെ ഭരതൻ, എം.മുരളീധരൻ, വി.സുരേന്ദ്രൻ, ചന്ദ്രൻ പാലത്ത്, കെ.മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.

kozhikode news
Advertisment