Advertisment

ഒബിസി വിഭാഗങ്ങൾക്ക് തെരഞ്ഞെടുപ്പിൽ സംവരണമേർപ്പെടുത്തണം : എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ

New Update

publive-image

Advertisment

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഓബിസിപ്രാതിനിധ്യം ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിൽ ഒബിസി വിഭാഗങ്ങൾക്ക് തെരഞ്ഞെടുപ്പിൽ സംവരണമേർപ്പെടുത്തണമെന്ന് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി ആവശ്യപ്പെട്ടു.

എസ് എൻ ഡി പി യോഗം ചേളന്നൂർ ശാഖയുടെ 52- മത് വാർഷിക പൊതുയോഗത്തിൻ്റെ ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡൻറ് ഷനൂബ് താമരക്കുളം അധ്യക്ഷത വഹിച്ചു.

എസ് ജി ഗിരീഷ് കുമാർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.യൂണിയൻ കൗൺസിലർമാരായ അഡ്വ.എം.രാജൻ, എം.മുരളീധരൻ എന്നിവർ പ്രസംഗിച്ചു. ശാഖാ ഭാരവാഹികളായിഗിരീഷ് കുമാർ എസ്.ജി (പ്രസിഡൻ്റ്) ടി. കെ. പ്രകാശൻ മാസ്റ്റർ (വൈസ് പ്രസിഡൻ്റ്) സന്തോഷ് ടി എസ് (സെക്രട്ടറി) സുരേഷ് ടി.കെ (യൂണിയൻ പ്രതിനിധി) എന്നിവരെയും യോഗ വാർഷിക പ്രതിനിധിയെയും യൂണിയൻ വാർഷിക പ്രതിനിധികളെയും യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

kozhikode news
Advertisment