Advertisment

എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സംഘടിപ്പിച്ച ചൈതന്യ സ്വാമി മഹാസമാധി ദിനാചരണം സ്വാമി പ്രേമാനന്ദ ഉൽഘാടനം ചെയ്തു

New Update

publive-image

Advertisment

കോഴിക്കോട്: ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് മലബാറിൽ വേരോട്ടമുണ്ടാക്കിയ ഗുരുദേവ ശിഷ്യ പരമ്പരയിലെ പ്രധാനപ്പെട്ട സന്യാസിവര്യനായ ചൈതന്യ സ്വാമികളുടെ ജീവിതം ശ്രീനാരായണീയ സമൂഹത്തിന് എന്നും മാതൃകയും പ്രചോദനാത്മകവുമാണെന്ന് ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ പറഞ്ഞു.

എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ അത്താണിക്കൽ ശ്രീനാരായണ ഗുരു വരാശ്രമത്തിൽ വെച്ച് സംഘടിപ്പിച്ച ദിവ്യശ്രീ ചൈതന്യ സ്വാമികളുടെ 67-മത് മഹാസമാധിയോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനത്തിൻ്റെ ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിയൻ പ്രസിഡൻറ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, യൂണിയൻ കൗൺസിലർമാരായ വി.സുരേന്ദ്രൻ, ചന്ദ്രൻ പാലത്ത്, കെ.മോഹൻദാസ്, വനിതാ സംഘം ഭാരവാഹികളായ ലീലാവിമലേശൻ, ശോഭ ബിലാത്തിക്കുളം, സുജ നിത്യാനന്ദൻ എന്നിവർ പ്രസംഗിച്ചു. സമാധിയോടനുബന്ധിച്ച് വിശേഷാൽ പൂജകളും പ്രസാദ ഊട്ടും നടന്നു.

kozhikode news
Advertisment