Advertisment

വെസ്റ്റ്ഹിൽ കോന്നാട് ബീച്ച് ശാന്തിനഗർ കോളനിയിൽ സിആർസെഡ് പരിധിയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്ക് നഷ്ടപരിഹാരം അനുവദിക്കണം - എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ

New Update

publive-image

Advertisment

കോഴിക്കോട്: വെസ്റ്റ്ഹിൽ കോന്നാട് ബീച്ച് ശാന്തിനഗർ കോളനിയിൽ സിആർ സെഡ് പരിധിയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്ക് ഇരുപത്തി അഞ്ച് ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം അനുവദിക്കണമെന്ന് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി ആവശ്യപ്പെട്ടു.

publive-image

എസ്എൻഡിപി യോഗം വെസ്റ്റ്ഹിൽ ശാഖയുടെ കീഴിൽ ശാന്തിനഗർ കോളനിയിൽ രൂപീകരിച്ച ഡോ.അംബേദ്കർ കുടുംബ യൂണിറ്റിൻ്റെ ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡൻറ് കെ. പ്രവിജിത്ത് അധ്യക്ഷത വഹിച്ചു. നിലവിൽ സർക്കാർ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ വളരെ പരിമിതമാണെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.

ഗുരുധർമ്മ പ്രചാരിക പി.സരോജം മുഖ്യ പ്രഭാഷണം നടത്തി. പി. ശ്രീധരൻ, ഹരിഹരൻ കെ, ആർ റാണി എന്നിവർ പ്രസംഗിച്ചു. കുടുംബ യൂണിറ്റിന് ഡോ.അംബേദ്കർ എന്ന് നാമകരണം ചെയ്തു. ഭാരവാഹികളായി പി.സരോജ (ചെയർമാൻ) ടി. ശാന്ത, കെ.ഹരിഹരൻ (വൈസ് ചെയർമാൻ) ഷൈനി എൻ എസ് (കൺവീനർ) ആർ.റാണി, തുളസി എം, പി.ശ്രീധരൻ (ജോ. കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു.

 

kozhikode news sndp yogam kozhikode
Advertisment