Advertisment

എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ ജനസേവ കേന്ദ്രങ്ങൾ ആരംഭിക്കും

New Update

publive-image

Advertisment

കോഴിക്കോട്: സമുദായാംഗങ്ങൾക്കും ശാഖാ പരിധിയിലെ നിർധനരായവർക്കും ജാതി-മത ഭേദമന്യേ നിയമോപദേശം നൽകാനും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്ഷേമപദ്ധതികളിൽ പങ്കാളികളാക്കാനും സാമൂഹ്യ പുരോഗതി ഉറപ്പുവരുത്തുവാനും വേണ്ടി മുഴുവൻ ശാഖാ കേന്ദ്രങ്ങളിലും ജനസേവാ കേന്ദ്രങ്ങൾ ആരംഭിക്കുവാൻ എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ നേതൃയോഗം തീരുമാനിച്ചു.

ഇത്തരം കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി കോഴിക്കോട് യൂണിയൻ ലീഗൽ അഡ്വൈസർ ആയി തിരഞ്ഞെടുക്കപ്പെട്ട അഡ്വക്കറ്റ് ശ്യാം അശോകിന് നേതൃയോഗത്തിൽ വച്ച് സ്വീകരണം നൽകി. യൂണിയൻ പ്രസിഡണ്ട് ഷനൂപ് താമരക്കുളം അധ്യക്ഷതവഹിച്ചു.

യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, യോഗം ഡയറക്ടർ കെ ബിനുകുമാർ, യൂണിയൻ ഭാരവാഹികളായ അഡ്വക്കേറ്റ് എം രാജൻ, പി കെ ഭരതൻ മാസ്റ്റർ, ചന്ദ്രൻ പാലത്ത്, വി.സുരേന്ദ്രൻ ,

ലീല വിമലേശൻ എന്നിവർ പ്രസംഗിച്ചു.

 

kozhikode news sndp yogam kozhikode
Advertisment