Advertisment

വീടാക്രമിച്ച സംഭവത്തില്‍ എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ കൗൺസിൽ യോഗം പ്രതിഷേധിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: എസ്എന്‍ഡിപി യോഗം വടകര യൂണിയന്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ പി.എം രവീന്ദ്രന്റെ വീടിനു നേരെ സാമൂഹ്യ വിരുദ്ധര്‍ നടത്തിയ അക്രമത്തില്‍ എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ കൗൺസിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇരുട്ടിന്റെ ശക്തികളെ തിരിച്ചറിയണമെന്നും പ്രതികളെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കോഴിക്കോട് എസ്എൻഡിപി യൂണിയൻ ആവശ്യപ്പെട്ടു.

യോഗത്തിൽ യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി യോഗം ഡയറക്ടർ കെ.ബിനുകുമാർ യൂണിയൻ കൗൺസിലർമാരായ എം.മുരളീധരൻ, പി കെ ഭരതൻ, കെ.മോഹൻദാസ്, ചന്ദ്രൻ പാലത്ത്, വി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

kozhikode news
Advertisment