Advertisment

പുതിയ കൂട്ടുകാരെ പരിചയപ്പെടുത്തി പ്രിയങ്കാഗാന്ധി, ചിത്രം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ്

author-image
Gaana
New Update

publive-image

Advertisment

കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആന അനുഗ്രഹം ചൊരിയുന്ന  പ്രിയങ്കാ ഗാന്ധിയുടെ

ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം ആകുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തെ

മണിക്കൂറുകൾക്കുള്ളിൽ ലൈക്കുകളും കമൻറുകളും കൊണ്ട് മൂടിയിരിക്കുകയാണ് ആരാധകർ.

തുമ്പിക്കൈ നീട്ടി ആന അനുഗ്രഹം ചൊരിയുന്ന മനോഹര കാഴ്ചയെന്നാണ് കോൺഗ്രസ് പ്രവർത്തകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ഈ അനുഗ്രഹം തന്നെയാകാം കോൺഗ്രസിൻ്റെ അത്യുഗ്ര വിജയത്തിൻ്റെ കാരണങ്ങളിൽ ഒന്നെന്ന് കരുതുന്ന കോൺഗ്രസ് പ്രവർത്തകരും കമൻ്റുകളിൽ നിറയുന്നു. യഥാർഥ സഹജീവി സ്നേഹി ആരെന്ന് ചിത്രം കാട്ടിതരുന്നുവെന്ന് പറയുന്നു ചില പ്രിയങ്ക ആരാധകർ.

ഫോട്ടോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ലക്ഷകണക്കിന് ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. കർണാടക ഇലക്ഷൻ ക്യാമ്പയിനിന് ഇടയിൽ കിട്ടിയ പുതിയ കൂട്ടുകാർ എന്നാണ് ചിത്രത്തിന് പ്രിയങ്ക നൽകിയ ക്യാപ്ഷൻ. ആനയുടെ തുമ്പിക്കൈ തലയ്ക്ക് മുകളിൽ എത്തിയപ്പോൾ തലകുനിച്ച് പുഞ്ചിരിക്കുന്ന പ്രിയങ്കയാണ് ചിത്രത്തിൽ.

കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിൽ വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൻ്റെ വിജയമെന്നാണ് പ്രിയങ്ക പറഞ്ഞത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും അവർ വ്യക്തമാക്കി. കേവല ഭൂരിപക്ഷത്തിന് മുകളിൽ 137 സീറ്റുകളാണ് കർണാടകയിൽ കോൺഗ്രസ് നേടിയത്.

Advertisment