അഴുക്കു ചാലിൽ വീണ പശുവിനു രക്ഷകനായി യുവാവ്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

അപകടത്തിൽ പെട്ട പശുവിനെ രക്ഷിക്കാൻ മടിച്ചു നിൽക്കാതെ ഓടയിലറങ്ങി യുവാവ്. യുവാവിന്റെ ഹീറോയിസം സോഷ്യൽ മീഡിയയിൽ വൈറലായി. 

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
SOCIAL MEDIA HERO

മുംബൈ: മറ്റുള്ള സഹജീവികളുടെ ജീവനു തന്റെ ജീവനേക്കാൾ വില നൽകുന്ന കുറച്ച് മനുഷ്യരുണ്ട് നമുക്ക് ചുറ്റും. അത്തരത്തിൽ ഓടയിൽ വീണ പശുവിനു രക്ഷകനായെത്തുന്ന യുവാവിന്റെ വീഡിയോ വൈറലാവുന്നു. 

Advertisment

വീഡിയോയിൽ മലിന്യം കൊണ്ട് നിറഞ്ഞ ‌വൃത്തിഹീനമായ ഓടയിൽ വീണ പശുവിനെ കാണാൻ സാധിക്കും. അപകടത്തിൽ പെട്ട പശുവിനെ രക്ഷിക്കാൻ മടിച്ചു നിൽക്കാതെ ഓടയിലറങ്ങി യുവാവ്. യുവാവിന്റെ ഹീറോയിസം സോഷ്യൽ മീഡിയയിൽ വൈറലായി. 


വീഡിയോയിൽ ഒരു ഓടയ്ക്ക് ചുറ്റും ആളുകൾ കൂടി നിൽക്കുന്നത് കാണാം. ഓടയിൽ ഒരു പശു വീണിട്ടുണ്ട്. എന്നാൽ, അതിനെ അതിൽ നിന്നും കയറ്റാൻ കഴിയുന്നില്ല.


അപ്പോഴാണ് യുവാവ് ആ മാലിന്യം നിറഞ്ഞ ഓടയിലേക്ക് ഇറങ്ങുന്നത്. യുവാവ് ഓടയിലേക്കിറങ്ങിയ ശേഷം പശുവിനെ അതിൽ നിന്നും പുറത്ത് കടത്താൻ ശ്രമിക്കുന്നതാണ് പിന്നീട് കാണുന്നത്. 


നിറയെ ആളുകളെ കണ്ടതിനാലും ഓടയിൽ വീണതിനാലും ഭയന്നും പരിഭ്രമിച്ചും നിൽക്കുന്ന പശുവിനെ പുറത്ത് തട്ടിയും മറ്റും യുവാവ് ആശ്വസിപ്പിക്കുന്നതും കാണാം.


ഒടുവിൽ, പുറത്ത് നിൽക്കുന്നവരുടെ കൂടി സഹായത്തോടെ യുവാവ് പശുവിനെ ഓടയിൽ നിന്നും കയറ്റുന്നതാണ് കാണുന്നത്. പുറത്തെത്തിയ പശുവിന്റെ ദേഹത്ത് നിന്നും കയർ അഴിച്ചെടുക്കുന്നതും പശു അവിടെ നിന്നും നടന്ന് പോകുന്നതും വീഡിയോയിൽ കാണാം.