സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‌റാകും ; അമിത് ഷായുടെ മകന്‍ ജയ് ഷാ സെക്രട്ടറി , അനുരാഗ് ഠാക്കൂറിന്റെ സഹോദരൻ ട്രഷറർ

സ്പോര്‍ട്സ് ഡസ്ക്
Monday, October 14, 2019

ഡൽഹി: ബി.സി.സി.ഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയെ തെരഞ്ഞെടുക്കാൻ ധാരണ. വിവിധ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. അമിത് ഷായുടെ മകന്‍ ജയ് ഷാ സെക്രട്ടറിയാകും.

കേന്ദ്ര സഹമന്ത്രിയും ബിസിസിഐ മുൻ പ്രസിഡന്റുമായ അനുരാഗ് ഠാക്കൂറിന്റെ സഹോദരൻ ധുമാൽ ട്രഷറർ ആകുമെന്നും സൂചനയുണ്ട്. ഈ മാസം 23നാണ് ബിസിസിഐ തെരഞ്ഞെടുപ്പ്.
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്നാണ്. ധാരണയായ സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരും പത്രിക സമര്‍പ്പിക്കില്ലെന്നാണ് സൂചന.

നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ആണ് ഗാംഗുലി. തെരഞ്ഞെടുക്കപ്പെട്ടാൽ 2020 വരെയാകും ഗാംഗുലിയുടെ കാലാവധി.

×