കൊവിഡ്: ദക്ഷിണാഫ്രിക്ക, ബ്രസീല്‍ വകഭേദങ്ങളും രാജ്യത്ത് സ്ഥിരീകരിച്ചു; ഇതുവരെ രോഗം സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയില്‍ നിന്നു വന്ന നാല് പേര്‍ക്കും ബ്രസീലില്‍ നിന്നു വന്ന ഒരാള്‍ക്കും !

New Update

publive-image

Advertisment

ന്യൂഡല്‍ഹി: യുകെ കൂടാതെ ദക്ഷിണാഫ്രിക്ക, ബ്രസീൽ കൊറോണ വകഭേദങ്ങളും രാജ്യത്ത് സ്ഥിരീകരിച്ചു. യുകെയിൽനിന്നു വന്ന 187 പേർക്കും, ദക്ഷിണാഫ്രിക്കയിൽനിന്നു വന്ന നാല് പേർക്കും ബ്രസീലിൽനിന്നു വന്ന ഒരാൾക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

ഇവരുമായി സമ്പർക്കം വന്ന എല്ലാവർക്കും പരിശോധന നടത്തുകയും ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വകഭേദങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നത്.

Advertisment